80 ശതമാനം കടന്ന് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് - കൊവിഡ് കണക്ക് വാര്‍ത്ത
കഴിഞ്ഞ 24 മണിക്കൂറിനിടെ 93,356 പേര്‍ രോഗമുക്തരായി. 43,96,399 പേരാണ് രാജ്യത്ത് ഇതേവരെ രോഗമുക്തി നേടിയത്.
ലാബ്
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് മുക്തി നിരക്കില്‍ റെക്കോഡ് വര്‍ദ്ധന. 80 ശതമാനത്തില്‍ അധികം പേര്‍ നിലവില്‍ രാജ്യത്ത് കൊവിഡ് മുക്തി നേടുന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും കൊവിഡ് മുക്തരായവരുടെ എണ്ണം 90,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93,356 പേര്‍ രോഗമുക്തരായി. 43,96,399 പേരാണ് ഇതേവരെ രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതേവരെ 5.49 ദശലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 87,882 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു.