കേരളം

kerala

ETV Bharat / bharat

90 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം - ഇന്ത്യയിലെ കൊവിഡ് കണക്ക്

84,28,409 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4,43,794 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

india covid update  covid in india news  covid news  covid death in india  കൊവിഡ് വാര്‍ത്തകള്‍  ഇന്ത്യയിലെ കൊവിഡ് കണക്ക്  കൊവിഡ് മരണം വാര്‍ത്തകള്‍
90 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം

By

Published : Nov 21, 2020, 2:17 AM IST

ന്യൂഡല്‍ഹി: 45,882 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 90 ലക്ഷം കടന്നു. 90,04,366 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് പോസിറ്റീവായത്. ഇതില്‍ 84,28,409 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 4,43,794 പേരാണ് രാജ്യത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 584 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,32,162 ആയി. തുടര്‍ച്ചയായി പതിമൂന്നാം ദിവസമാണ് രാജ്യത്തെ കൊവിഡ് പ്രതിദിന കണക്ക് അമ്പതിനായിരത്തില്‍ താഴെ നില്‍ക്കുന്നത്. നവംബര്‍ ഏഴിനാണ് അവസാനമായി പ്രതിദിന രോഗികളുടെ എണ്ണം 50,000 കടന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് സമാനമായി ഡല്‍ഹിയിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. 6608 പേര്‍ക്കാണ് രാജ്യതലസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 40,936 ആയി. 5,17,238 പേര്‍ക്കാണ് ഡല്‍ഹിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4,68,143 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 8159 കൊവിഡ് മരണങ്ങളും ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

കൊവിഡ് വ്യാപനത്തില്‍ കേരളമാണ് ഡല്‍ഹിക്ക് പിന്നിലുള്ളത്. 6028 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. 67,831 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 4,81,718 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. മഹാരാഷ്‌ട്രയില്‍ 5640 പുതിയ കൊവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details