കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 45,230 പേർക്ക് കൂടി കൊവിഡ് - ന്യൂഡൽഹി

നിലവിൽ 5,61,908 പേർ ചികിത്സയിലാണ്. 53,285 പേർ രോഗമുക്തിനേടി. ദേശീയ വീണ്ടെടുക്കൽ നിരക്ക് 91.54 ശതമാനമായി.

India Covid update  വീണ്ടെടുക്കൽ നിരക്ക്  രോഗമുക്തി  ന്യൂഡൽഹി  രോഗ വ്യാപനമുള്ള സംസ്ഥാനങ്ങൾ
രാജ്യത്ത് 45,230 പേർക്ക് കൂടി കൊവിഡ്; 496 മരണം

By

Published : Nov 2, 2020, 10:40 AM IST

ന്യൂഡൽഹി: രാജ്യത്ത് 45,230 പേർക്ക് കൂടി കൊവിഡ്. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 82,29,313 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 496 പേർ രോഗം ബാധിച്ച് മരിച്ചു. നിലവിൽ 5,61,908 പേർ ചികിത്സയിലാണ്. 53,285 പേർ രോഗമുക്തിനേടി. ആകെ രോഗമുക്തരുടെ എണ്ണം 75,44,798 ആയി. ദേശീയ വീണ്ടെടുക്കൽ നിരക്ക് 91.54 ശതമാനമായി.

കഴിഞ്ഞ 24 മണിക്കൂറിൽ 8,55,800 സാമ്പിൾ പരിശോധനകൾ നടത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗ വ്യാപനമുള്ള സംസ്ഥാനങ്ങൾ യഥാക്രമം മഹാരാഷ്‌ട്ര, കേരളം എന്നിവയാണ്.

ABOUT THE AUTHOR

...view details