ന്യൂഡൽഹി: ഇന്ത്യയിൽ 24,337 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,55,560 ആയി ഉയർന്നു. 3,03,639 പേർ ചികിത്സയിൽ തുടരുമ്പോൾ 1,45,810 മരണം സ്ഥിരീകരിച്ചു. ഇതുവരെ 96,06,111 പേർ രോഗമുക്തി നേടി. 9,00,134 പരിശോധനകൾ കൂടി നടത്തി. ഇതോടെ രാജ്യത്ത് ആകെ പരിശോധനകളുടെ എണ്ണം 16,20,98,329 ആയതായി ഐസിഎംആർ അറിയിച്ചു.
രാജ്യത്ത് 24,337 പുതിയ കൊവിഡ് ബാധിതർ - ഇന്ത്യ കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,00,55,560
രാജ്യത്ത് 24,337 പുതിയ കൊവിഡ് ബാധിതർ
ആഗോളതലത്തിൽ ഏറ്റവും കുറവ് മരണം സ്ഥിരീകരിച്ച രാജ്യമാണ് ഇന്ത്യ. രാജ്യത്ത് കൊവിഡ് അതിവേഗം പടരുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണെമന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ പറഞ്ഞു. കൃത്യമായ പരിശോധന, രോഗികളെ തിരിച്ചറിയുക, നിരീക്ഷണത്തിലാക്കുക, ചികിത്സിക്കുക എന്നിങ്ങനെയുള്ള നടപടികൾ ദിവസേനയുള്ള മരണസംഖ്യ 400ൽ താഴെയാക്കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.