ഇന്ത്യയിൽ 24,010 പുതിയ കൊവിഡ് ബാധിതർ - ഇന്ത്യ കൊവിഡ്
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 99,56,558
ഇന്ത്യയിൽ 24,010 പുതിയ കൊവിഡ് ബാധിതർ
ന്യൂഡൽഹി: ഇന്ത്യയിൽ 24,010 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 99,56,558 ആയി ഉയർന്നു. 355 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,44,451 ആയി. 3,22,366 പേർ ചികിത്സയിൽ തുടരുമ്പോൾ 94,89,740 രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 33,291 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.