ന്യൂഡൽഹി: രാജ്യത്ത് 26,382 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 99,32,547 ലക്ഷമായി ഉയർന്നു. 94,56,449 ലക്ഷം പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 387 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,44,096 ആയി ഉയർന്നു.
ഇന്ത്യയിൽ 99.32 ലക്ഷത്തിലധികം കൊവിഡ് ബാധിതർ - ഇന്ത്യ കൊവിഡ്
ആകെ മരണസംഖ്യ 1,44,096. രോഗമുക്തി നിരക്ക് 95.21 ശതമാനം
ഇന്ത്യയിൽ 99.32 ലക്ഷത്തിലധികം കൊവിഡ് ബാധിതർ
രാജ്യത്തെ രോഗമുക്തി നിരക്ക് 95.21 ശതമാനവും മരണനിരക്ക് 1.45 ശതമാനവുമാണ്. തുടർച്ചയായ പത്താം ദിവസവും രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നാല് ലക്ഷത്തിൽ താഴെയാണ്. നിലവിൽ 3,32,002 സജീവ കേസുകളുണ്ട്. ഇതുവരെ 15,66,46,280 സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 15,66,46,280 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.