കേരളം

kerala

ETV Bharat / bharat

97 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ - ന്യൂഡൽഹി കൊവിഡ്

ഇന്ത്യയിൽ 26,567 പേർക്ക് കൂടി കൊവിഡ്. രോഗമുക്തി നിരക്ക് 94.59 ശതമാനം

india covid update  രാജ്യത്തെ കൊവിഡ് ബാധിതർ  97 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ  ഇന്ത്യ കൊവിഡ്  ന്യൂഡൽഹി കൊവിഡ്  newdelhi covid
97 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് ബാധിതർ

By

Published : Dec 8, 2020, 11:24 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ 26,567 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 97,03,770 ആയി ഉയർന്നു. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 91.78 ലക്ഷമാണ്. 385 മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,40,958 ആയി. രോഗമുക്തി നിരക്ക് 94.59 ശതമാനമായപ്പോൾ മരണനിരക്ക് 1.45 ശതമാനമായി കുറഞ്ഞു. 3,83,866 പേർ ചികിത്സയിൽ തുടരുന്നു.

ആകെ മരണസംഖ്യ 1,40,958

ഓഗസ്റ്റ് പകുതിയോടെ രാജ്യത്തെ രോഗികളുടെ എണ്ണം 30 ലക്ഷവും സെപ്‌റ്റംബറായതോടെ 40 ലക്ഷവും കടന്നു. നവംബർ 20 ആയപ്പോൾ രോഗം 80 ലക്ഷത്തിലധികം പേരെ ബാധിച്ചു. ഇതുവരെ 14,88,14,055 സാമ്പിളുകൾ പരിശോധിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം 10,26,399 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

ഡൽഹിയിൽ 63, പശ്ചിമ ബംഗാളിൽ 48, മഹാരാഷ്‌ട്രയിൽ 40, ഹരിയാനയിലും കേരളത്തിലും 23 വീതം എന്നിങ്ങനെയാണ് മരണം സ്ഥിരീകരിച്ചത്. മഹാരാഷ്‌ട്രയിൽ 47,774, കർണാടകയിൽ 11,867, തമിഴ്‌നാട്ടിൽ 11,809, ഡൽഹിയിൽ 9,706, പശ്ചിമ ബംഗാളിൽ 8,771, ഉത്തർപ്രദേശിൽ 7,944, ആന്ധ്രയിൽ 7,038, പഞ്ചാബിൽ 4,934, ഗുജറാത്തിൽ 4,095, മധ്യപ്രദേശിൽ 3,347 എന്നിങ്ങനെയാണ് ആകെ മരണസംഖ്യ.

ABOUT THE AUTHOR

...view details