ന്യൂഡൽഹി: 33 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 5000ൽ താഴെ കൊവിഡ് രോഗികൾ മാത്രമാണ് ഇപ്പോൾ ഉള്ളതെന്ന് ആരോഗ്യമന്ത്രാലയം. മഹാരാഷ്‌ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് 35,000-ൽ കൂടുതൽ സജീവ കൊവിഡ് ബാധിതരുള്ളത് . രാജ്യത്തെ സജീവ കൊവിഡ് രോഗികളിൽ 71 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ 65,670 പേരും മഹാരാഷ്ട്രയിൽ 35,991 പേരുമാണ് ചികിത്സയിൽ തുടരുന്നത്. ഏഴ് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്‌തിട്ടില്ല. പത്രസമ്മേളനത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് ഇക്കാര്യം അറിയിച്ചത്.
33 സംസ്ഥാന കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 5000ൽ താഴെ കൊവിഡ് രോഗികൾ മാത്രം: ആരോഗ്യ മന്ത്രാലയം - kerala covid updates
മഹാരാഷ്‌ട്ര, കേരളം എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് 35,000-ൽ കൂടുതൽ സജീവ കൊവിഡ് ബാധിതർ. രാജ്യത്തെ സജീവ കൊവിഡ് രോഗികളിൽ 71 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിലാണ്.
33 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 5000ൽ താഴെ രോഗികൾ മാത്രം: ആരോഗ്യ മന്ത്രാലയം
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌ത ആകെ കേസുകളുടെ 3.12 ശതമാനം മാത്രമാണ് രോഗബാധിതരായി തുടരുന്നത്. ഒരു ദശലക്ഷത്തിന് 112 പേർ എന്ന നിലയിലാണ് രാജ്യത്തെ കൊവിഡ് മരണ നിരക്ക്. 63,10,194 പേർക്ക് ഇതുവരെ വാക്‌സിൻ നൽകിയെന്നും രാജേഷ് ഭൂഷൺ അറിയിച്ചു. രാജ്യത്ത് വാക്‌സിന്‍റെ രണ്ടാം ഡോസിന്‍റെ കുത്തിവെപ്പ് ഫെബ്രുവരി 13ന് ആരംഭിക്കും.