ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 83,809 പുതിയ കൊവിഡ് കേസുകളും 1,054 കൊവിഡ് മരണങ്ങളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 49 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 49,30,237 കൊവിഡ് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 9,90,061 സജീവ കൊവിഡ് കേസുകളും 38,59,400 രോഗമുക്തി നേടി ആശുപത്രി വിട്ടവരും 80,776 കൊവിഡ് മരണങ്ങളും ഉൾപ്പെടുന്നു.
49 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ - India Covid updates
49,30,237 കൊവിഡ് കേസുകളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. ഇതിൽ 9,90,061 സജീവ കൊവിഡ് കേസുകളും 38,59,400 രോഗമുക്തി നേടി ആശുപത്രി വിട്ടവരും 80,776 കൊവിഡ് മരണങ്ങളും ഉൾപ്പെടുന്നു.
![49 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ India Covid Tracker ഇന്ത്യയിലെ കൊവിഡ് കേസുകൾ ന്യൂഡൽഹി കൊവിഡ് മുക്തി India Covid updates latest news updates india](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8805092-709-8805092-1600147590333.jpg)
49 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് കേസുകൾ
കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച മഹാരാഷ്ട്രയിൽ 2,91,630 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. കർണാടകയിൽ 98,482, ആന്ധ്രയിൽ 93,204, തമിഴ്‌നാട് 46,912, ഡൽഹിയിൽ 28,641 എന്നിങ്ങനെയാണ് സജീവ കൊവിഡ് കേസുകളുടെ എണ്ണം.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് സെപ്റ്റംബർ 14 വരെ 5,83,12,273 കൊവിഡ് സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്.