ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 1400ലേക്ക് കടക്കുന്നു. ഇതുവരെ 35 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 31ന് മാത്രം മൂന്ന് മരണങ്ങളും 146 പുതിയ കൊവിഡ് കേസുകളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 300ലേറെ പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1400ലേക്ക് - സമൂഹവ്യാപനം
മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്
കേരളം, മഹാരാഷ്‌ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ പത്ത് പ്രദേശങ്ങളെ കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ കാസര്‍കോടും പത്തനംതിട്ടയുമുൾപ്പെടെ ഡല്‍ഹിയിലെ നിസാമുദീനും പ്രധാന കൊവിഡ് ബാധിത കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. നിസാമുദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്നത് രാജ്യത്തെ നിരവധി സംസ്ഥാനങ്ങളെയാണ് ആശങ്കയിലാക്കിയിരിക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുത്ത പത്ത് പേരാണ് ഇതിനോടകം മരിച്ചത്. അതേസമയം ഉത്തര്‍പ്രദേശില്‍ സമൂഹവ്യാപനത്തിലേക്ക് നീങ്ങുകയാണെന്ന് പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി അമിത് മോഹന്‍ അറിയിച്ചു. 101 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.