ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് വെള്ളിയാഴ്ച 54,366 കേസുകളും 690 മരണങ്ങളും ഇന്ത്യയുടെ രേഖപ്പെടുത്തി. രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 77,61,312ൽ എത്തി. ഇതിൽ 6,95,509 സജീവ കേസുകൾ ഉൾപ്പെടുന്നു. മൊത്തം 1,59,346 സജീവ കേസുകളോടെ, രാജ്യത്ത് കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സംസ്ഥാനത്ത് 14,15,679 രോഗികൾ സുഖം പ്രാപിച്ചു.
ഇന്ത്യയിൽ 54,366 കൊവിഡ് കേസുകൾ കൂടി
രാജ്യത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 77,61,312ൽ എത്തി. ഇതിൽ 6,95,509 സജീവ കേസുകൾ ഉൾപ്പെടുന്നു.
ഇന്ത്യ
കർണാടകയിൽ 1,00,459 സജീവ കേസുകളുണ്ട്. 6,71,618 പേർ സുഖം പ്രാപിച്ചു. 10,696 പേർ മരിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പ്രകാരം രാജ്യത്ത് 10 കോടി സാമ്പിളുകൾ പരിശോധിച്ചു.