ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 85,362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 1,089 പേർകൂടി മരിച്ചതോടെ രാജ്യത്തെ മരണസംഖ്യ 93,379 ആയി.
59 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കണക്ക്; 1089 മരണം കൂടി സ്ഥിരീകരിച്ചു - Union Ministry of Health and Family Welfare
24 മണിക്കൂറിനിടെ 85,362 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
![59 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കണക്ക്; 1089 മരണം കൂടി സ്ഥിരീകരിച്ചു india covid tally രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം Union Ministry of Health and Family Welfare COVID-19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8943673-507-8943673-1601097462933.jpg)
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 59,03,933 ആയെന്നാണ് മന്ത്രാലയത്തിന്‍റെ കണക്ക്. ഇതിൽ 9,60,969 സജീവ കേസുകളുണ്ട്. 48,49,585 പേർ ഇതുവരെ രോഗമുക്തി നേടുകയും 93,379 മരിക്കുകയും ചെയ്‌തു. മഹാരാഷ്ട്രയിൽ 2,73,190, കർണാടകയിൽ 98,493, ആന്ധ്രപ്രദേശിൽ 67,683, ഉത്തർപ്രദേശിൽ 59,397, തമിഴ്‌നാട്ടിൽ 46,386 എന്നിങ്ങനെയാണ് സജീവ കൊവിഡ് കേസുകളുടെ എണ്ണം.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് സെപ്റ്റംബർ 25 വരെ പരിശോധിച്ച മൊത്തം സാമ്പിളുകളുടെ എണ്ണം 7,02,69,975 ആണ്. സെപ്റ്റംബർ 25 ന് പരീക്ഷിച്ച സാമ്പിളുകളുടെ എണ്ണം 13,41,535 ആണ്.