രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നു; ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 78,357 കേസുകൾ - ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 78,357 കേസുകൾ
രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 37,69,524 ആയി ഉയർന്നു. 8,01,282 സജീവ കേസുകളാണ് രാജ്യത്തുള്ളത്
കൊവിഡ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രേഖപ്പെടുത്തിയത് 78,357 കേസുകൾ. 1045 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 37,69,524 ആയി ഉയർന്നു. 8,01,282 സജീവ കേസുകളുണ്ട്. 29,01,909 പേർ രോഗമുക്തി നേടി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം 66,333 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.