ന്യൂഡൽഹി:ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് 10,956 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചത് 396 പേരാണ്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം രോഗം ഇത്രയധികം രൂക്ഷമായത് ഇതാദ്യമാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 297535 ആയി. കൊവിഡ് മോശമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ യുകെയെ മറികടന്ന് ഇന്ത്യ നാലാം സ്ഥാനത്താണ്.
പതിനായിരം കടന്ന് കൊവിഡ് രോഗികള്‍; രോഗം നിയന്ത്രിക്കാനാവാതെ രാജ്യം - India covid tally
മരണ നിരക്കിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇത്രയും വര്‍ധന ഇതാദ്യം
ഇന്ത്യ
മഹാരാഷ്ട്രയാണ് രോഗബാധിതര്‍ കൂടുതലുള്ള സംസ്ഥാനം. 141842 സജീവ കേസുകൾ രാജ്യത്തുണ്ട്. 147195 പേർ രോഗമുക്തി നേടി. 8498 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ നിയമങ്ങൾ ലഘൂകരിച്ചത് മുതലാണ് ഇന്ത്യയിൽ കൊവിഡ കേസുകൾ ഗണ്യമായി ഉയർന്നത്.
Last Updated : Jun 12, 2020, 10:20 AM IST