കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 54,044 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - കൊവിഡ് കേസുകൾ

717 പുതിയ മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി

india covid tally 54,044 new cases  india covid tally  കൊവിഡ് കേസുകൾ  രാജ്യത്ത് 54,044 പുതിയ കൊവിഡ് കേസുകൾ
കൊവിഡ്

By

Published : Oct 21, 2020, 10:49 AM IST

Updated : Oct 21, 2020, 11:31 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് 54,044 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ച് ചെയ്തു. ഇന്ത്യയിലെ ആകെ കേസുകൾ 76,51,108 ആയി ഉയർന്നു. 717 പുതിയ മരണങ്ങളും രാജ്യത്ത് രേഖപ്പെടുത്തി. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,15,914 ആയി ഉയർന്നു.

കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ 1,74,755 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് 13,92,308 പേര്‍ രോഗമുക്തരായി. ഇതുവരെ 42,453 പേർ മരിച്ചു. കർണാടകയിൽ 1,03,964 സജീവ കേസുകളുണ്ട്. 6,62,329 പേർ സുഖം പ്രാപിച്ചു. അതേസമയം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ചൊവ്വാഴ്ച വരെ രാജ്യത്ത് 9,72,00,379 സാമ്പിളുകൾ പരിശോധിച്ചു.

Last Updated : Oct 21, 2020, 11:31 AM IST

ABOUT THE AUTHOR

...view details