ന്യൂഡൽഹി:ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 45,882 കൊവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്തെ കൊവിഡ് ബാധിതർ 90 ലക്ഷം കവിഞ്ഞു. ഇതിൽ 84,28,409 പേരും രോഗമുക്തി നേടി. 4,43,794 സജീവ രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 584 രോഗികൾ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണ സംഖ്യ 1,32,162 ആയി. തുടർച്ചയായി പതിമൂന്നാമത്തെ ദിവസവും ഇന്ത്യയിൽ 50,000ത്തിൽ താഴെ രോഗികളെയാണ് റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിൽ 90 ലക്ഷം കടന്ന് കൊവിഡ് രോഗികൾ - കൊവിഡ് മരണം ഇന്ത്യ
തുടർച്ചയായി പതിമൂന്നാമത്തെ ദിവസവും ഇന്ത്യയിൽ 50,000ത്തിൽ താഴെ രോഗികളെയാണ് റിപ്പോർട്ട് ചെയ്‌തത്
ഇന്ത്യ
ഇന്ത്യയിൽ ഏറ്റവും അധികം രോഗികൾ ചികിത്സയിൽ കഴിയുന്നത് മഹാരാഷ്‌ട്രയിലാണ്. 80,728 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. കേരളത്തിൽ 68,352ഉം ഡൽഹിയിൽ 43,221ഉം ആണ്. ഐസിഎംആർ നൽകുന്ന കണക്കനുസരിച്ച് 12,95,91,786 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. ഇന്നലെ മാത്രം 10 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു. രാജ്യത്ത് 93.58 ശതമാനമാണ് കൊവിഡ് മുക്തി നിരക്ക്.