ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 37,975 കൊവിഡ് രോഗികൾ. 480 പേരുടെ മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതരാകുന്നവരുടെ എണ്ണം 91,77,841 ആയി. 1,34,218 രോഗികളാണ് ഇതുവരെ കൊവിഡിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം 42,314 രോഗികളുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ രോഗമുക്തരുടെ എണ്ണം 86,04,900 കവിഞ്ഞു. നിലവിൽ 4,38,667 രോഗികളാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
ഇന്ത്യയിൽ 37,975 കൊവിഡ് രോഗികൾ കൂടി; നാലരലക്ഷം പേർ ചികിത്സയിൽ - india covid recovery rate
42,314 പേർ രോഗമുക്തി നേടി
ഇന്ത്യയിൽ 37,975 കൊവിഡ് രോഗികൾ കൂടി; നാലരലക്ഷം പേർ ചികിത്സയിൽ
അതേസമയം കൊവിഡ് സാഹചര്യം വിലയിരുന്നതുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂടിക്കാഴ്‌ച നടത്തും. വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ നിരവധി തവണയാണ് വീഡിയോ കോൺഫറൻസ് മുഖേന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം നടന്നത്.
കൂടുതൽ വായിക്കാൻ:കൊവിഡ് സാഹചര്യം വിലയിരുത്തല്‍; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തും