ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യപാനത്തിന് നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,383 പോസിറ്റീവ് കേസുകളും 918 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 70 ലക്ഷം കവിഞ്ഞു. 8,67,496 സജീവ കേസുകളുൾപ്പെടെ 70,53,807 പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത്. 60,77,977 രോഗികൾക്കും സുഖം പ്രാപിച്ചുവെന്നത് ആശ്വാസകരമാണ്. എങ്കിലും പ്രതിദിന കൊവിഡ് മരണ നിരക്ക് വർധിക്കുകയാണ്. ഞായറാഴ്‌ചയോടെ ആകെ വൈറസ് ബാധിത മരണങ്ങൾ 1,08,334 ആയി. ശനിയാഴ്‌ച മാത്രം 10,78,544 സാമ്പിളുകളാണ് രാജ്യത്താകെ പരിശോധിച്ചത്.
ഇന്ത്യയിൽ 70 ലക്ഷം കടന്ന് കൊവിഡ്; രോഗമുക്തി 60 ലക്ഷം പിന്നിട്ടു - ഇന്ത്യ കൊവിഡ് രോഗമുക്തി
രാജ്യത്താകെ വൈറസ് ബാധിത മരണങ്ങൾ 1,08,334 ആയി
കൊവിഡ് അതിരൂക്ഷമായി ബാധിച്ച മഹാരാഷ്‌ട്രയിൽ 2,36,947 പേരാണ് ചികിത്സയിലുള്ളത്. 39,000ത്തലധികം പേർക്ക് ജീവഹാനി സംഭവിച്ചു. കർണാടകയിൽ 5,61,610 പേരും രോഗമുക്തി നേടി. 1,18,870 കൊവിഡ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. എന്നാൽ സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ 10,000ത്തിലേയ്ക്ക് അടുക്കുകയാണ്. കേരളത്തിൽ 1,75,000ത്തിലിധികം കൊവിഡ് രോഗികൾക്കും സുഖം പ്രാപിച്ചു. ഇതോടെ സജീവരോഗികളുടെ എണ്ണം 91,841 ആയി. കൊവിഡ് അതിരൂക്ഷമായി ബാധിച്ച ആന്ധ്രാപ്രദേശിൽ 47,665 കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 6.9 ലക്ഷത്തിലധികം പേരും രോഗമുക്തി നേടി. രാജ്യതലസ്ഥാനത്ത് 21,955 രോഗികൾ ചികിത്സയിലാണ്. 2,76,046 പേർക്കും സുഖം പ്രാപിച്ചു. മരണസംഖ്യ 5,692 ആയി. ഇന്ത്യയിലാകെ 8,68,77,242 സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചതെന്ന് ഐസിഎംആർ അറിയിച്ചു.