കേരളം

kerala

ETV Bharat / bharat

രാജ്യത്ത് പുതിയതായി 92,605 കൊവിഡ് ബാധിതർ; 54 ലക്ഷം കടന്ന് രോഗികളുടെ എണ്ണം - കൊവിഡ് മരണ നിരക്ക്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,133 പേർ കൊവിഡ് ബാധിച്ച് മരിച്ചു

രാജ്യത്ത്
രാജ്യത്ത്

By

Published : Sep 20, 2020, 11:09 AM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 92,605 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.1,133 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് 54,00,620 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 43,03,044 പേർക്ക് രോഗം ഭേദമായി. നിലവിൽ ചികിത്സയിലുള്ളത് 10,10,824 പേരാണ്. കൊവിഡ് ബാധിച്ച്‌ രാജ്യത്ത് 86,752 പേർ ഇതുവരെ മരിച്ചു.

കൊവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്ട്രയിൽ 3,01,273 പേരാണ് ചികിത്സയിൽ കഴിയുന്നത്. കർണാടകയിൽ 1,01,148 പേരും ആന്ധ്രാ പ്രദേശിൽ 84,423 പേരും യുപിയിൽ 67,825 പേരും തമിഴ്നാട്ടിൽ 46,506 പേരുമാണ് ചികിത്സയിലുള്ളത്. ഐസിഎംആറിൻ്റെ കണക്ക് പ്രകാരം ഇതുവരെ 6,36,61,060 സാമ്പിളുകൾ പരിശോധിച്ചു. ശനിയാഴ്ച മാത്രം 12,06,806 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ വ്യക്തമാക്കി.

ABOUT THE AUTHOR

...view details