ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,267 പുതിയ കൊവിഡ് കേസുകളും 884 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ 66,85,083 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച്, 9,19,023 സജീവ കേസുകളും 56,62,491 രോഗമുക്തിയും ഉൾപ്പെടെയാണ് രാജ്യത്തെ 66,85,083 കൊവിഡ് കേസുകൾ. 884 പേർ കൂടി രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതോടെ ഇന്ത്യയിൽ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,03,569 ആയി. 2,52,721 സജീവ കേസുകളും 11,62,585 രോഗശാന്തിയും 38,347 മരണങ്ങളും റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
ഇന്ത്യയിൽ 61,267 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച്, 9,19,023 സജീവ കേസുകളും 56,62,491 രോഗമുക്തിയും ഉൾപ്പെടെയാണ് രാജ്യത്തെ 66,85,083 കൊവിഡ് കേസുകൾ
1,15,496 സജീവ കേസുകളുള്ള കർണാടക പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. സംസ്ഥാനത്ത് 5,22,846 രോഗികൾ സുഖം പ്രാപിച്ചപ്പോൾ ഇതുവരെ 9,370 പേർ രോഗം ബാധിച്ച് മരിച്ചു. 84,958 സജീവ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 1,49,111 രോഗികൾ സുഖം പ്രാപിക്കുകയും 859 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആന്ധ്രയിൽ 51,060 സജീവ കൊവിഡ് കേസുകളും 6,66,433 രോഗമുക്തിയും 6,019 കൊവിഡ് മരണവുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
രാജ്യ തലസ്ഥാനത്ത് 2,63,938 പേരാണ് ഇതുവരെ കൊവിഡ് മുക്തരായത്. 5,542 രോഗികൾ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ 23,080 സജീവ കൊവിഡ് കേസുകളാണ് ഡൽഹിയിൽ ഉള്ളത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് രാജ്യത്ത് ഒക്ടോബർ അഞ്ച് വരെ 8,10,71,797 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 10,89,403 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധിച്ചത്.