ന്യൂഡൽഹി:ഇന്ത്യയിൽ തുടർച്ചയായ അഞ്ചാം ദിവസവും 9,000ത്തിലധികം കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,971 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,46,628 ആയി. 287 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്ത് ഇതുവരെ 6929 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
രാജ്യത്ത് 24 മണിക്കൂറില്‍ 9,971 പുതിയ രോഗികള്‍; കൊവിഡില്‍ വിറങ്ങലിച്ച് ഇന്ത്യ - കൊവിഡ് 19
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ സ്‌പെയിനിനേയും മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ്
രാജ്യത്ത് 24 മണിക്കൂറില്‍ 9,971 പുതിയ രോഗികള്‍
അതേസമയം കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ സ്‌പെയിനിനേയും മറികടന്ന് അഞ്ചാം സ്ഥാനത്തെത്തിയിരിക്കുകയാണ്. യുഎസ്, ബ്രസീൽ, റഷ്യ, യുകെ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ. ഇന്ത്യയില്‍ 1,20,406 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 48.36 ശതമാനം രോഗികൾ ഇതുവരെ സുഖം പ്രാപിച്ചു. കൊവിഡ് സ്ഥിരീകരിച്ചവരില്‍ വിദേശികളും ഉൾപ്പെടുന്നുണ്ട്.