ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 38,772 പുതിയ കൊവിഡ് അണുബാധകൾ കൂടി റിപ്പോർട്ട് ചെയ്തു. പുതിയതായി 443 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 94 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 4,46,952 സജീവ കേസുകളും 88,47,600 രോഗമുക്തിയും 1,37,139 കൊവിഡ് മരണങ്ങളും ഉൾപ്പെടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 94,31,692 ആയി.
94 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് രോഗികൾ - ഇന്ത്യ കൊവിഡ് കണക്ക്
4,46,952 സജീവ കേസുകളും 88,47,600 രോഗമുക്തിയും 1,37,139 കൊവിഡ് മരണങ്ങളും ഉൾപ്പെടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 94,31,692 ആയി.
94 ലക്ഷം കടന്ന് ഇന്ത്യയിലെ കൊവിഡ് രോഗികൾ
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച്, ഇന്നലെ നടത്തിയ 8 , 76,173 കൊവിഡ് പരിശേധനകൾ അടക്കം 14,03,79,976 െകാവിഡ് പരിശേധനകളാണ് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 23 ദിവസങ്ങളായി ഇന്ത്യയിൽ 50,000 കേസുകളിൽ താഴെയാണ് റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ ദേശീയ രോഗമുക്തി നിരക്ക് 93.71 ശതമാനമാണ്.