കേരളം

kerala

ETV Bharat / bharat

ചൈനയിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നത് തുടരും: എസ് ജയശങ്കർ

2014ലെ മോദി ഗവൺമെന്‍റിന്‍റെ രൂപീകരണത്തൊടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയോടുള്ള ബഹുമാനം വർധിച്ചെന്നും ചൈനയിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ  സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു

S Jaishankar  Coronavirus  Indians in China  Coronavirus in China  ന്യൂഡൽഹി  കേന്ദ്ര വിദേശകാര്യ മന്ത്രി  എസ് ജയശങ്കർ  ചൈന  കൊറോണ വൈറസ്
ചൈനയിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നത് തുടരും: കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

By

Published : Feb 2, 2020, 2:55 PM IST

ന്യൂഡൽഹി: ചൈനയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ മുഴുവൻ രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയിൽ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവന്ന രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തിയതിന് ശേഷം ഡൽഹി തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ യോഗത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. 2014ലെ മോദി ഗവൺമെന്‍റിന്‍റെ രൂപീകരണത്തൊടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയോടുള്ള ബഹുമാനം വർധിച്ചെന്നും ചൈനയിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവമാണ് ബിജെപിയിൽ ചേരാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുക മാത്രമല്ല മറിച്ച് ധീരമായ തീരുമാനങ്ങളും സർക്കാർ എടുക്കുന്നുണ്ടെന്നും അതിൽ ഒന്നു മാത്രമാണ് ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details