ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടിയിൽ ഇന്ത്യയിൽ കൊവിഡ് പരിശോധന നടത്തിയത് 10 ലക്ഷത്തിലധികം സാമ്പിളുകൾ. കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ നിർണായകമായ നീക്കമാണിതെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.:
രാജ്യത്ത് കഴിഞ്ഞ ദിവസം നടത്തിയത് 10 ലക്ഷം കൊവിഡ് പരിശോധനകൾ
1,511 ലാബുകളുടെ ശൃംഖല രാജ്യത്തുണ്ട്. സർക്കാർ മേഖലയിലെ 983 ലാബുകളും 528 സ്വകാര്യ ലാബുകളും ഇതിൽ ഉൾപ്പെടുന്നു
കൊവിഡ്
രാജ്യത്ത് പ്രതിദിനം പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും നയപരമായ തീരുമാനങ്ങൾ കൊവിഡ് പരിശോധന ത്വരിതപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. 1,511 ലാബുകളുടെ ശൃംഖല രാജ്യത്തുണ്ട്. സർക്കാർ മേഖലയിലെ 983 ലാബുകളും 528 സ്വകാര്യ ലാബുകളും ഇതിൽ ഉൾപ്പെടുന്നു