ന്യൂഡല്‍ഹി: ചൈനീസ് സൈന്യത്തിന്‍റെ സഹായത്തോടെ സഞ്ചരിക്കുന്ന മത്സ്യബന്ധനകപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തില്‍ കണ്ടെത്തിയതായി ഇന്ത്യന്‍ നാവികസേന. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നാവിക വിഭാഗത്തിന്‍റെ സഹായത്തോടെ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗം വഴി മൊറോക്കോയിലേക്ക് സഞ്ചരിക്കുന്ന ചൈനീസ് മത്സ്യബന്ധന കപ്പലുകളാണ് ഇന്ത്യൻ നാവിക സേന കണ്ടെത്തിയത്. ഇതേതുടർന്ന് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതായി ഇന്ത്യൻ നാവികസേന വൃത്തങ്ങൾ പറഞ്ഞു.
ചൈനീസ് സൈന്യത്തിന്‍റെ സഹായത്തോടെ സമുദ്രമേഖലയില്‍ നുഴഞ്ഞുകയറ്റമെന്ന് ഇന്ത്യ
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നാവിക വിഭാഗത്തിന്‍റെ സഹായത്തോടെ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ പടിഞ്ഞാറന്‍ ഭാഗം വഴി മൊറോക്കോയിലേക്ക് സഞ്ചരിക്കുന്ന ചൈനീസ് മത്സ്യബന്ധന കപ്പലുകളാണ് ഇന്ത്യൻ നാവിക സേന കണ്ടെത്തിയത്. ഇതേതുടർന്ന് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളും വിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചിട്ടുള്ളതായി ഇന്ത്യൻ നാവികസേന വൃത്തങ്ങൾ പറഞ്ഞു
സമുദ്ര നിരീക്ഷണ വിമാനങ്ങളുടെ സഹായത്തോടെ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുള്ളതായും ഇന്ത്യൻ നാവികസേന അറിയിച്ചു. അമേരിക്കൻ പി -8 ഐ അന്തർവാഹിനി അടക്കമാണ് ഇന്ത്യൻ നാവിക സേന പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. വടക്കേഅമേരിക്, യൂറോപ്പ്, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നി സ്ഥലങ്ങളുടെ തീരങ്ങളില്‍ മത്സ്യബന്ധനം ലക്ഷ്യമിടുന്ന ചൈനീസ് കപ്പലുകൾ തന്ത്രപ്രധാനമേഖലയിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയാണെന്ന സൂചനയുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലൂടെ കടന്നുപോകുന്ന ചൈനീസ് പൈറസി വിരുദ്ധ പട്രോളിംഗ് കപ്പലിന്‍റെ സഞ്ചാരം ഉൾപ്പെടെ ഈ മേഖലയിലെ ചൈനീസ്, പാകിസ്ഥാൻ യുദ്ധക്കപ്പലുകളുടെ നീക്കത്തെക്കുറിച്ചും ഇന്ത്യ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്.