കേരളം

kerala

ETV Bharat / bharat

അതിർത്തി വിഷയങ്ങളിൽ ഇന്ത്യ- ചൈന ചർച്ച ആരംഭിച്ചു

കിഴക്കൻ ലഡാക്കിലെ ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ചാണ് കോർപ്സ് കമാൻഡർ ലെവൽ ചർച്ച നടക്കുന്നത്.

ലേ  ഇന്ത്യ-ചൈന ചർച്ച ആരംഭിച്ചു  ലഡാക്ക്  Corps Commander-level talks  India China  കിഴക്കൻ ലഡാക്ക്
അതിർത്തി വിഷയങ്ങളിൽ ഇന്ത്യ-ചൈന ചർച്ച ആരംഭിച്ചു

By

Published : Jan 24, 2021, 11:49 AM IST

ലേ:ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വിഷയങ്ങളിലെ കമാൻഡർ തല ചർച്ച ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ ചുഷുൽ സെക്ടറിന് എതിർവശത്തുള്ള ചൈനീസ് മേഖലയായ മോൾഡോവിലാണ് ഒമ്പതാം ഘട്ട നടക്കുന്നത്. അതിർത്തി വിഷയങ്ങളിൽ കോർപ്സ് കമാൻഡർ തല ചർച്ചയാണ് നടക്കുന്നത്.

കഴിഞ്ഞ വർഷം ഡിസംബർ 18നാണ് അവസാനമായി ഉന്നത കമാൻഡർ തല ചർച്ച നടന്നത്. കിഴക്കൻ ലഡാക്കിലെ ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്ന് സൈനികരെ പിൻവലിക്കുന്നത് സംബന്ധിച്ചാണ് ചർച്ച നടക്കുക. കഴിഞ്ഞ വർഷം മെയ് മുതൽ ഇരു രാജ്യങ്ങളും അതിർത്തിയിൽ സൈനികരെ വിന്യസിച്ചിരിക്കുകയാണ്. ഗാൽവാൻ സംഘർഷത്തിന് ശേഷം നിരവധി തവണ ഉന്നതതല ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.

ABOUT THE AUTHOR

...view details