ബെംഗളൂരു: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ചൈനീസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് രാജ്യസഭ എംപി രാജീവ് ചന്ദ്രശേഖര്‍. സായുധ സേനയെ പിന്തുണക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. ട്വിറ്ററിലൂടെയാണ് പ്രതിരോധ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി മുൻ അംഗമായ രാജീവ് ചന്ദ്രശേഖർ ചൈനീസ് പ്രകോപനത്തിനെതിരെ ശക്തമായി പ്രതികരിച്ചത്.
ചൈനീസ് ആക്രമണത്തില്‍ ശക്തമായി പ്രതികരിച്ച് രാജീവ് ചന്ദ്രശേഖര്‍ എംപി - ബിജെപി
ചൈന ഇപ്പോള്‍ ഔദ്യോഗികമായി ഇന്ത്യയുടെയും എല്ലാ ഇന്ത്യക്കാരുടെയും ശത്രുവായിരിക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി ട്വിറ്ററില്‍ കുറിച്ചു.
ചൈന ഇപ്പോള്‍ ഔദ്യോഗികമായി ഇന്ത്യയുടെയും എല്ലാ ഇന്ത്യക്കാരുടെയും ശത്രുവായിരിക്കുകയാണെന്ന് എംപി ട്വിറ്ററില്‍ കുറിച്ചു. എല്ലാ ഇന്ത്യക്കാരോടും അപേക്ഷിക്കുകയാണ്. ക്ഷമയോടെ നാം ഒന്നിക്കണം. സ്ത്രീയും പുരുഷനും എല്ലാം ഒന്നിച്ച് നിന്ന് നമ്മുടെ സായുധസേനക്ക് കരുത്ത് പകരണം. ചൈനയിലെ കഠിന ഹൃദയരായ കമ്യൂണിസ്റ്റ് ഭരണത്തെ സാമ്പത്തികമായും സൈനികമായും നമ്മുക്ക് തകര്‍ക്കാന്‍ സാധിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്‌തു.
തിങ്കളാഴ്‌ച രാത്രി ഗല്‍വാന്‍ താഴ്‌വരയിലാണ് ഇന്ത്യ-ചൈന സംഘര്‍ഷമുണ്ടായത്. ഇന്ത്യൻ സൈന്യത്തിലെ ഒരു കേണലിനും രണ്ട് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു.