കേരളം

kerala

ETV Bharat / bharat

ലഡാക്കില്‍ ചൈനീസ് പ്രകോപനം; മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു - ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു

Indian Army  India-China border  Face-off  Galwan Valley  ലഡാക്കില്‍ ഇന്ത്യ-ചൈന സംഘര്‍ഷം  ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ലഡാക്കില്‍ ചൈനീസ് പ്രകോപനം

By

Published : Jun 16, 2020, 1:12 PM IST

Updated : Jun 16, 2020, 4:19 PM IST

16:03 June 16

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സഞ്‌ജിബ് കെ.ആര്‍ ബറുവ

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സഞ്‌ജിബ് കെ.ആര്‍ ബറുവ

16:03 June 16

പ്രതിരോധ വിദഗ്‌ധന്‍ ജയ്‌ബാന്‍ സിംഗുമായി ഇ.ടി.വി ഭാരത് നടത്തിയ പ്രത്യേക അഭിമുഖം

പ്രതിരോധ വിദഗ്‌ധന്‍ ജയ്‌ബാന്‍ സിംഗുമായി ഇ.ടി.വി ഭാരത് നടത്തിയ പ്രത്യേക അഭിമുഖം

13:05 June 16

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംയുക്ത സേനാത്തലവന്‍ ബിപിന്‍ റാവത്തുമായും വിദേശകാര്യവകുപ്പ് മന്ത്രി എസ.ജയശങ്കറുമായും കൂടിക്കാഴ്ച നടത്തി

ലഡാക്കില്‍ ചൈനീസ് പ്രകോപനം

ന്യൂഡല്‍ഹി:ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. ഒരു ഇന്ത്യന്‍ സേന ഉദ്യോഗസ്ഥനും രണ്ട് സൈനികരും കൊല്ലപ്പെട്ടു. കേണല്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഇന്നലെ രാത്രി ഗല്‍വാന്‍ താഴ്‌വരയിലാണ് സംഭവം. ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി.  

സമവായ ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമെന്ന് ഇരു രാജ്യങ്ങളുടേയും സൈനിക നേതൃത്വം വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംയുക്ത സേനാത്തലവന്‍ ബിപിന്‍ റാവത്തുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യവകുപ്പ് മന്ത്രി എസ.ജയശങ്കറും ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇതിനിടെ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്ന ഇന്ത്യന്‍ സൈന്യത്തിന്‍റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നു. എന്നാല്‍ ഇന്ത്യ മനഃപൂര്‍വം പ്രകോപനം സൃഷ്ടിച്ചെന്ന് ചൈന ആരോപിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യം നിയന്ത്രണ രേഖ കടന്ന് ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ ആക്രമിക്കുകയായിരുന്നു എന്നാണ് വാദം..

Last Updated : Jun 16, 2020, 4:19 PM IST

ABOUT THE AUTHOR

...view details