ഇന്ത്യ-ചൈന സംഘര്‍ഷം; ലഡാക്കില്‍ നിന്ന് ഇരുരാജ്യങ്ങളും സേനയെ പിന്‍വലിക്കാന്‍ ധാരണ - ഇന്ത്യ-ചൈന
ജൂണ്‍ 22 ന് രാവിലെ 11.30 നടന്ന കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് തീരുമാനം
ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ മോള്‍ഡോയില്‍ നടന്ന ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ചയില്‍ തീരുമാനം. ഇരു രാജ്യങ്ങളും സംയുക്തമായാണ് തീരുമാനമെടുത്തത്. ജൂണ്‍ 22 ന് രാവിലെ 11.30 നടന്ന കമാന്‍ഡര്‍തല ചര്‍ച്ചയിലാണ് തീരുമാനം. ചര്‍ച്ച സൗഹാര്‍ദപരമായിരുന്നെന്നും സമവായ തീരുമാനത്തിലെത്തിയെന്നും ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍ നിന്നും സൈന്യത്തെ ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കുമെന്നും ചര്‍ച്ചയില്‍ തീരുമാനമായതായി കരസേന പ്രസ്‌താവനയില്‍ വ്യക്തമാക്കി. ജൂണ്‍ ആറിന് നടത്തിയ ചര്‍ച്ചയില്‍ സംഘര്‍ഷം ഉണ്ടാകില്ലെന്ന ഉന്നതതല ധാരണ ചൈന ലംഘിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 15ന് ഒരു കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ ജവാന്മാരാണ് വീരമൃത്യ വരിച്ചത്. ചൈനീസ് ഭാഗത്തും നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു.