ന്യൂഡൽഹി: കിഴക്കൻ ലഡാക്കുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നം പരിഹരിക്കാൻ മിലിട്ടറി കമാൻഡർമാരുടെ ചർച്ച ജൂൺ ആറിന് നടക്കും. ലഡാക്കിലെ ചുഷുലിന് സമീപം ചൈനീസ് അധീനതയിലുള്ള മോൾഡോയിൽ വെച്ച് നടക്കുന്ന ചർച്ചയിൽ 14 കോർപ്സ് കമാൻഡർ ലെഫ്റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സിൻജിയാങ് മിലിട്ടറി റീജിയൺ കമാൻഡർ മജ്ജെൻ ലിയു ലിനും പങ്കാളികളാകും.
ഇന്ത്യ- ചൈന അതിർത്തിയിലെ പ്രശ്ന പരിഹാരത്തിന് ജൂൺ ആറിന് ചർച്ച - കിഴക്കൻ ലഡാക്ക് പ്രശ്നം
ലഡാക്കിലെ ചുഷുലിന് സമീപം ചൈനീസ് അധീനതയിലുള്ള മോൾഡോയിൽ വെച്ചാണ് ചർച്ച
ഇന്ത്യ-ചൈന
മെയ് ആദ്യ വാരം മുതൽ ചൈന അയ്യായിരത്തിലധികം സൈനികരെ അതിർത്തിയിലേക്ക് അയച്ചപ്പോൾ മുതൽ ഇരു രാജ്യങ്ങളും നിരവധി ചർച്ചകൾ നടത്തിയിരുന്നു. വിപുലമായ കടന്നുകയറ്റം നടത്താനുള്ള ചൈനീസ് സേനയുടെ ഉദ്ദേശ്യം മനസിലാക്കിയ ഇന്ത്യ, ദ്രുതഗതിയിൽ സേനയെ വിന്യസിച്ച് നീക്കം തടയുകയായിരുന്നു. പീരങ്കിവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇന്ത്യൻ അതിർത്തിയിൽ ചൈനീസ് സേന വിന്യസിച്ചിരുന്നു.