ന്യൂഡൽഹി: ലഡാക്ക് പാങ്കോങ്‌സോയുടെ തെക്കേ തീരത്ത് ഉയർന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയുടെയും ചൈനയുടെയും മിലിട്ടറി കമാൻഡർമാർ തമ്മിൽ വെള്ളിയാഴ്ച ചർച്ച നടന്നു. ലഡാക്കിലെ ചുഷുളിലാണ് ബ്രിഗേഡ്- കമാൻഡർ തല ചർച്ച നടന്നത്. രാവിലെ 11 ന് ആരംഭിച്ച യോഗം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അവസാനിച്ചതായി ഇന്ത്യൻ ആർമി വൃത്തങ്ങൾ അറിയിച്ചു. അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി സെപ്റ്റംബർ ഏഴ് മുതൽ സൈനിക പ്രതിനിധികൾ തമ്മിലുളള ചർച്ചകൾ തുടർച്ചയായി നടക്കുന്നുണ്ട്.
അതിർത്തി സംഘർഷം: ഇന്ത്യ- ചൈന സൈനികതല ചർച്ച തുടരുന്നു - ന്യൂഡൽഹി
ഡാക്കിലെ ചുഷുളിലാണ് ബ്രിഗേഡ്- കമാൻഡർ തല ചർച്ച നടന്നത്. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി സെപ്റ്റംബർ ഏഴ് മുതൽ സൈനിക പ്രതിനിധികൾ തമ്മിലുളള ചർച്ചകൾ തുടർച്ചയായി നടക്കുന്നുണ്ട്.
അതിർത്തിയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ഇന്ത്യ, ചൈന സൈനികതല ചർച്ച തുടരുന്നു
ഇതിനിടെ ഡൽഹിയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ചീഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ബിപിൻ റാവത്ത്, എൻഎസ്‌എ അജിത് ദൊവൽ എന്നിവരുടെ നിർണായക കൂടിക്കാഴ്ച നടന്നു. അതിർത്തിയിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി മോസ്കോയിൽ നിർണായക ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിലെ കൂടിക്കാഴ്ച.