ന്യൂഡല്‍ഹി: ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും. തിങ്കളാഴ്‌ച രാത്രി കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും ഏറ്റമുട്ടിയതിനെ തുടര്‍ന്ന് 20 ഇന്ത്യന്‍ സൈനികരാണ് മരിച്ചത്. ജൂണ്‍ 17നാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം ചേരുന്ന കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
ഇന്ത്യ-ചൈന തര്‍ക്കം; സര്‍വ്വകക്ഷി യോഗം ഇന്ന് - പ്രതിപക്ഷം
പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും ഇന്ത്യയുടെ നിലപാട് സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളിലും അവരുടെ സംശയങ്ങൾ പരിഹരിക്കാനുമാണ് കേന്ദ്ര സർക്കാർ സര്‍വ്വകക്ഷി യോഗം ചേരുന്നത്.
![ഇന്ത്യ-ചൈന തര്‍ക്കം; സര്‍വ്വകക്ഷി യോഗം ഇന്ന് PM Modi Narendra Modi All-party meeting India-China issue ഇന്ത്യ-ചൈന തര്‍ക്കം സര്‍വ്വകക്ഷി യോഗം പ്രതിപക്ഷം കേന്ദ്ര സർക്കാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7677667-227-7677667-1592533924438.jpg)
ഇന്ത്യ- ചൈന തര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി യോഗത്തില്‍ മറുപടി പറയുമെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കിയ സൂചന. ഇന്ത്യ- ചൈന ഏറ്റുമുട്ടലുകളില്‍ 1962 ന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ ഭാഗത്ത് ഇത്രയധികം സൈനിക നഷ്ടമുണ്ടാകുന്നത്. 1975ല്‍ ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് നാല് സൈനികര്‍ മരിച്ചിരുന്നു.
ദേശീയ സുരക്ഷ സംബന്ധിക്കുന്ന വിഷയമായതിനാല്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും ഇന്ത്യയുടെ നിലപാട് സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളിലും അവരുടെ സംശയങ്ങൾ പരിഹരിക്കാനുമാണ് കേന്ദ്ര സർക്കാർ സര്‍വ്വകക്ഷി യോഗം ചേരുന്നത്. നാല് വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷിയോഗം ചേരുന്നത്. ഉറി ആക്രമണത്തെ തുടര്‍ന്ന് നടത്തിയ സര്‍ജിക്കല്‍ സ്രൈക്കിന് ശേഷവും പുല്‍വാമ ഭീകരാക്രമണത്തിന് ശേഷവുമാണ് നേരത്തെ സര്‍വ്വകക്ഷി യോഗം ചേര്‍ന്നത്.