കേരളം

kerala

ETV Bharat / bharat

ഇന്ത്യ- ചൈന സംഘര്‍ഷം; ചര്‍ച്ചകള്‍ മാത്രമാണ് പരിഹാരമെന്ന് ഡി.എസ് ഹൂഡ - ബിലാൽ ഭട്ട്

നിലവില്‍ ലഡാക്കിലുള്ള സ്ഥിതി ഗതികള്‍ അങ്ങേയറ്റം ഗുരുതരമാണെന്നും ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ലഫ്. ജനറല്‍ (റിട്ടയേര്‍ഡ്) ഡി.എസ് ഹൂഡ. നയതന്ത്രപരമായും രാഷ്ട്രീയപരമായും ഈ വിഷയം പരിഹരിക്കണം. ലഫ്. ജനറല്‍ (റിട്ടയേര്‍ഡ്) ഡി.എസ് ഹൂഡയുമായി ഇടിവി ഭാരത് ന്യൂസ് എഡിറ്റർ ബിലാൽ ഭട്ട് നടത്തിയ പ്രത്യേക അഭിമുഖം.

Lt Gen (Retd) DS Hooda  Bilal Bhat  india china war  india china news  india china border news  india china standoff  india china firing  india china war update  india china war latest news  india china news live  india china border news live  ഇന്ത്യ ചൈന യുദ്ധം  ഇന്ത്യ ചൈന വാർത്ത  ഇന്ത്യ ചൈന അതിർത്തി വാർത്തകൾ  ഇന്ത്യ ചൈന യുദ്ധം ഏറ്റവും പുതിയ വാർത്തകൾ  ഇന്ത്യ ചൈന നിലപാട്  ഇന്ത്യ ചൈന വെടിവെപ്പ്  ഇന്ത്യ ചൈന യുദ്ധം അപ്‌ഡേറ്റ്  ബിലാൽ ഭട്ട്  ലഫ്. ജനറല്‍ (റിട്ടയേര്‍ഡ്) ഡി.എസ് ഹൂഡ
ഇന്ത്യ-ചൈന സംഘര്‍ഷം; ചര്‍ച്ചകള്‍ മാത്രമാണ് പരിഹാരമെന്ന് ഡി.എസ് ഹൂഡ

By

Published : Jun 17, 2020, 2:05 PM IST

ഹൈദരാബാദ്: ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ ഗല്‍വാന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷം ദുരന്തമായി മാറി. ഒരു കമാൻഡിങ് ഓഫീസർ ഉൾപ്പെടെ 20 ഓളം ഇന്ത്യന്‍ സൈനികർ വീരമൃത്യു വരിച്ചു. സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. 1975 ന് ശേഷം ഇതാദ്യമായാണ് വലിയൊരു സംഘർഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്നത്. ഇടിവി ഭാരത് നടത്തിയ പ്രത്യേക അഭിമുഖത്തിൽ ഇത്തരം ഏറ്റുമുട്ടലുകളുടെ പ്രത്യാഘാതങ്ങളെ കുറിച്ചും മുന്നോട്ടുള്ള വഴികളെക്കുറിച്ചും ലഫ്. ജനറല്‍ (റിട്ടയേര്‍ഡ്) ഡി.എസ് ഹൂഡ സംസാരിച്ചു.

ഇന്ത്യ-ചൈന സംഘര്‍ഷം; ചര്‍ച്ചകള്‍ മാത്രമാണ് പരിഹാരമെന്ന് ഡി.എസ് ഹൂഡ

ലഡാക്കിൽ ഉണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ഒരു കമാൻഡിങ് ഓഫീസർ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഇടയിലാണ് ഇത് സംഭവിച്ചത്. ഇതേക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

സംഘര്‍ഷം സമാധാനപരമാക്കാൻ ശ്രമിക്കുന്നു എന്നാണ് കേട്ടത്. പക്ഷേ അതിര്‍ത്തികളിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി മാറിയിരിക്കുന്നു എന്നു വേണം കരുതാന്‍. ഇരു ഭാഗത്തും സൈനികരുടെ ജീവൻ നഷ്‌ടപ്പെടുത്തിക്കൊണ്ട് നടന്ന ഈ സംഭവം 1975 ന് ശേഷം ആദ്യമാണ്.

എന്തായിരിക്കും അതിന്‍റെ പ്രത്യാഘാതം? എങ്ങനെ അത് പരിഹരിക്കും?

ലഡാക്കിലെ സ്ഥിതി ഗതികള്‍ അതീവ ഗുരുതരമായി മാറിയിരിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്.

ഇത് സങ്കീർണമായെന്ന് ഇപ്പോള്‍ പറയുന്നു. മുമ്പു അത് സങ്കീര്‍ണമായിരുന്നില്ലേ? ഇതുവരെ വെടിവെപ്പ് നടക്കാത്തത് കൊണ്ടാണോ അങ്ങനെ പറയാതിരുന്നത്? താങ്കളുടെ അഭിപ്രായം എന്താണ്?

വെടി വെക്കുന്നോ ഇല്ലയോ എന്നത് വിഷയമല്ല. ഇരു സൈന്യങ്ങള്‍ക്കും ഇടയില്‍ കലാപമൊന്നും നടന്നിട്ടില്ലായിരുന്നു എന്നുള്ളതാണ് വലിയ പ്രശ്‌നം. ഓരോ വര്‍ഷവും ഇവിടെ നൂറു കണക്കിനു കടന്നു കയറ്റങ്ങള്‍ നടക്കാറുണ്ടെങ്കിലും ഇരു സൈന്യങ്ങള്‍ക്കും ഇടയില്‍ ചില നിബന്ധനകൾ ഉണ്ടായിരുന്നു.

കടന്നു കയറ്റങ്ങള്‍ ഉണ്ടാവുകയും, റോന്തു ചുറ്റുന്നതിനിടയിലുള്ള ഏറ്റുമുട്ടുലുകളും നടന്നാൽ ഈ പ്രശ്‌നങ്ങള്‍ സമാധാനപരമായി എങ്ങനെ പരിഹരിക്കാന്‍ കഴിയും?

വെടിവെപ്പ് നടന്നിട്ടില്ലെങ്കിലും പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെടുന്നുണ്ട്. അത് ഗുരുതരമായ കാര്യമാണ്. ആളുകള്‍ മരിച്ചു വീഴുന്നു. വെടിവെക്കാത്തു കൊണ്ട് സ്ഥിതി ശാന്തവും മെച്ചപ്പെട്ടതും ആകണമെന്നില്ല. അതിര്‍ത്തികളില്‍ സമാധാനമില്ലാത്തത് കൊണ്ടാണ് ഇത് സങ്കീര്‍ണമായി മാറുന്നത്. ഡോക് ലാമിലും ചുമാറിലും ഏറ്റുമുട്ടലുകള്‍ ഉണ്ടായി. ഇരു സൈന്യങ്ങളും മുഖാമുഖം നിലയുറപ്പിച്ചെങ്കിലും കലാപം ഉണ്ടായില്ല. ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇരു ഭാഗത്തും ആളപായമുണ്ടാകാന്‍ തുടങ്ങിയാല്‍ പിന്നെ പരിഹാരങ്ങള്‍ കണ്ടെത്തുക വളരെ പ്രയാസകരമായിരിക്കും.

ഇരു സൈന്യങ്ങളും പരസ്‌പരം അടികൂടുകയും കല്ലെറിയുകയും ചെയ്യുന്ന വാര്‍ത്തകള്‍ ഉണ്ടാകുന്ന ഇന്ത്യയുടെ ഏക അതിര്‍ത്തി ഒരു പക്ഷെ ഇതായിരിക്കാം. ഈ ഭൂപ്രദേശത്തെ കുറിച്ചും ഗല്‍വാൻ താഴ്‌വരക്കും പോങ് ഗോങ് ത്സോ തടാകത്തിനും സമീപത്ത് ഇത്തരം ഏറ്റുമുട്ടലുകള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏത് തരത്തിലുള്ള റോന്ത് ചുറ്റല്‍ മേഖലകളാണ് അവിടെ വേണ്ടത് എന്നതിനെ കുറിച്ച് പറയാൻ സാധിക്കുമോ?

യൂണിഫോം അണിഞ്ഞ സൈനികര്‍ ഇങ്ങനെ പരസ്‌പരം കയ്യാങ്കളി നടത്തുന്നത് തെറ്റായ കാര്യമാണ്. തെരുവ് യുദ്ധം പോലുള്ള ഒരു കാര്യമാണത്. അത് സംഭവിക്കാന്‍ പാടുള്ളതല്ല. ഒരു സൈന്യവും ഈ രീതിയില്‍ പെരുമാറാൻ പാടില്ല. കിഴക്കന്‍ ലഡാക്കില്‍ നിന്ന് 800 കിലോ മീറ്ററിലധികം ദൂരമുണ്ട് അതിർത്തിയിലേക്ക്. ഉയരം കൂടിയ പ്രദേശത്തെ സമതലമായ ഭാഗമാണ് ഇതില്‍ ഭൂരിഭാഗവും. ഇരു രാജ്യങ്ങളും തമ്മില്‍ പ്രത്യേകിച്ച് കരാറുകളിലൊന്നും ഏര്‍പ്പെടാത്ത ഒരു എല്‍എസിയാണ് ഇത് എന്നതാണ് പ്രധാന പ്രശ്‌നം. ഈ നിയന്ത്രണ രേഖ ഭൂപടമാക്കി മാറ്റുകയോ കൃത്യമായി വരക്കുകയോ ചെയ്‌തിട്ടില്ല. അതിനാല്‍ ഇടക്കിടെ റോന്തു ചുറ്റലുകള്‍ സംഘര്‍ഷം സൃഷ്‌ടിക്കുന്നു. എന്നാല്‍ ഇത്തവണ സംഘര്‍ഷം ഉടലെടുത്ത രീതി വെച്ചു നോക്കുമ്പോള്‍ അതൊരു സാധാരണ റോന്തു ചുറ്റലായിരുന്നില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. ചൈനയുടെ ഭാഗത്ത് നിന്നും ആസൂത്രിതമായ ചില പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്.

ആക്രമണത്തിന് ഈ പ്രത്യേക ഇടം എന്തുകൊണ്ടാണ് അവര്‍ തെരഞ്ഞെടുത്തത്? ഇന്ത്യന്‍ സൈന്യത്തെ ആക്രമിക്കാൻ കൂടുതല്‍ ആനുകൂലമായ സാഹചര്യമാണോ അവിടെ?

പോങ് ഗോങ് ത്സോ വടക്കന്‍ കരയടക്കം രണ്ട് പ്രധാന പോയിന്‍റുകളാണ് ഇത്തവണയുള്ളത്. ഈ ഭാഗത്തെ കുറിച്ച് എല്‍എസിയിലെ 'വ്യത്യസ്‌തമായ അഭിപ്രായങ്ങളുള്ള മേഖല' എന്നാണ് നമ്മള്‍ മുമ്പ് വിളിച്ചത്. എന്നാല്‍ എല്‍എസി പടിഞ്ഞാറ് ഭാഗത്താണെന്ന് ചൈനക്കാര്‍ അവകാശപ്പെടുന്നു. നമ്മള്‍ അത് കിഴക്ക് ഭാഗത്താണെന്നും കണക്കാക്കുന്നു. ഫിംഗര്‍ 4, ഫിംഗര്‍ 8 എന്നിങ്ങനെ രണ്ട് ഭൂമിശാസ്ത്രപരമായ പോയിന്‍റുകളുണ്ട്. ചൈനക്കാര്‍ കരുതുന്നത് എല്‍ എസി ഫിംഗര്‍ 4 ലാണെന്നാണ്. എന്നാല്‍ നമ്മള്‍ അത് ഫിംഗര്‍ 8 ലാണെന്നും കണക്കാക്കുന്നു. ഇവിടെയാണ് ചൈനക്കാര്‍ കടന്നു കയറിയത്. ഏറ്റവും പുതിയ സംഭവം ഉണ്ടായ രണ്ടാമത്തെ സ്ഥലം ഗല്‍വാൻ നദീ താഴ്‌വരയാണ്. ഗല്‍വാൻ നദി ടിബെറ്റില്‍ നിന്നും ഒഴുകിയെത്തി ഷ്യോക് നദിയില്‍ ചേരുന്നു. എല്‍എസിയില്‍ നിന്നും ഏതാണ്ട് എട്ട് കിലോമീറ്റര്‍ ദൂരെയാണ് ഷ്യോക് നദി. ഷ്യോക് നദിക്കടുത്ത് കൂടെ ഒരു പ്രധാനപ്പെട്ട റോഡ് കടന്നു പോകുന്നുണ്ട്. ദുര്‍ബോക്-ഷ്യോക്-ഡിബിഎ റോഡ് എന്നാണ് അതിനെ വിളിക്കുന്നത്. വടക്കന്‍ ലഡാക്കിലേക്ക് സൈനിക സാമഗ്രികള്‍ എത്തിക്കാനുള്ള പ്രധാനപ്പെട്ട റോഡ് എന്ന പ്രാധാന്യം ഇതിനുണ്ട്. ഇവിടെ നമ്മള്‍ പ്രയാസങ്ങള്‍ നേരിടുന്ന മേഖലയാണ്. കാരണം ഉള്ളിലേക്ക് കടന്നു വരാന്‍ ചൈനക്കാര്‍ക്ക് കഴിഞ്ഞാല്‍ നമ്മുടെ റോഡ് തടസപ്പെടുത്താൻ അവര്‍ക്ക് സാധിക്കും. ഇതു കൊണ്ടാണ് തന്ത്രപരമായി ഗല്‍വാൻ താഴ്‌വരയിലെ ഈ പ്രദേശം പ്രധാനമാകുന്നത്. കാരണം അത് മുഖ്യ പാതയെ സംരക്ഷിക്കുന്നു.

ഈ റോഡ് പിടിച്ചെടുക്കുകയാണോ അവരുടെ ലക്ഷ്യം? ചൈനക്കാര്‍ക്ക് ഈ റോഡ് കൈയ്യടക്കാൻ എത്രത്തോളം എളുപ്പമാണ്?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ റോഡ് വളരെ പ്രധാനപ്പെട്ടതാണ്. ചൈനക്കാര്‍ വന്ന് എല്‍എസി പടിഞ്ഞാറ് ഭാഗത്താണെന്ന് നമ്മളോട് പറഞ്ഞാല്‍ അത് നമ്മുടെ പ്രയാസമാകും. നമ്മളെ സംബന്ധിച്ചിടത്തോളം ഈ റോഡ് സുരക്ഷിതമായിരിക്കുന്നിടത്തോളം കാലം ഗല്‍വാൻ താഴ്‌വരയിലേക്ക് സൈന്യത്തെ അയച്ച് അവിടെ പ്രതിരോധം വിന്യസിക്കുവാന്‍ നമുക്ക് കഴിയും. പക്ഷെ ചൈനക്കാര്‍ ഉള്ളിലേക്ക് കടന്നു വന്നാൽ നമുക്കെതിരെ ആക്രമണം നടത്താനുള്ള സാധ്യത വർധിക്കും. ഇതുകൊണ്ടാണ് ഗല്‍വാൻ താഴ്‌വര നമ്മളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാകുന്നത്.

സൈന്യത്തിന്‍റെ പ്രസ്‌താവനയിൽ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് ആക്രമണം നടന്നത്. സംഘര്‍ഷം ലഘൂകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോൾ ആളപായം ഉണ്ടാകുന്നതിനെ എങ്ങനെ വിലയിരുത്താൻ സാധിക്കും?

സംഘര്‍ഷം ലഘൂകരിക്കുന്ന സമയത്ത് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് വളരെ പ്രയാസകരമായ കാര്യമാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് ഉണ്ടായത് എന്നതിനെ കുറിച്ച് നമുക്ക് വ്യക്തമായ ധാരണയില്ല. നിയന്ത്രണ രേഖയില്‍ ഇത്തരം കലാപങ്ങള്‍ ഉണ്ടാകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്‌ടിക്കും. പാകിസ്ഥാനുമായി നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടലുണ്ടാകുന്നത് സ്ഥിരമാണ്. ലഡാക്കിന്‍റെ കാര്യത്തില്‍ നമ്മള്‍ എപ്പോഴും പറയാറുള്ളത് ഏറ്റുമുട്ടലുകള്‍ രമ്യമായി പരിഹരിക്കും എന്നാണ്. എന്നാല്‍ ഇങ്ങനെ സംഭവിക്കുകയും അത് നിയന്ത്രിക്കാന്‍ പറ്റാതാവുകയും ചെയ്‌താൽ ഈ അതിര്‍ത്തിയിലും ഓട്ടേറെ പ്രശ്‌നങ്ങള്‍ ഉടലെടുക്കും എന്നുമാണ് കരുതേണ്ടത്. ഇടിവിക്കുവേണ്ടി എഴുതിയ ഒരു ലേഖനത്തില്‍ ഇത്തരം ഏറ്റുമുട്ടലുകളെകുറിച്ച് ആലോചിച്ച് പരിഹാരം കണ്ടെത്തുവാന്‍ ഇന്ത്യക്കും ചൈനക്കും ഇടയില്‍ ചില പ്രോട്ടോക്കോളുകള്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഈ പ്രോട്ടോക്കോളുകള്‍ പുനഃപരിശോധിക്കേണ്ടത് ആവശ്യമായി വന്നിരിക്കുന്നു.

അപ്പോള്‍ മുന്നോട്ടുള്ള വഴി എന്താണ്? ഇപ്പോള്‍ ഏന്ത് സാഹചര്യമാണുള്ളത്?

സൈനികമായി ഒരു പരിഹാരം ഇതിന് ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. നയതന്ത്രപരമായും രാഷ്ട്രീയപരമായും വേണം ഇത് കൈകാര്യം ചെയ്യേണ്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

ABOUT THE AUTHOR

...view details