ന്യൂഡല്‍ഹി: രാജ്യം ഇന്ന് 73-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീര്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ഇന്ന് 73-ാം സ്വാതന്ത്ര്യദിനം; കനത്ത സുരക്ഷയൊരുക്കി രാജ്യം - india celebrating 73rd indepenence day
സ്വാതന്ത്രദിനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്
ഇന്ന് 73-ാം സ്വാതന്ത്രദിനം; കനത്ത സുരക്ഷയൊരുക്കി രാജ്യം
രാവിലെ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ സ്വാതന്ത്രദിനാഘോഷത്തിന് ഔദ്യോഗിക തുടക്കമാകും. ചെങ്കോട്ടക്ക് ചുറ്റും നിരീക്ഷണത്തിനായി 500 സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷമുള്ള ആദ്യ സ്വാതന്ത്രദിനമാണ് ഇന്ന്. 1.5 ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് താഴ്വരയില്‍ വിന്യസിച്ചിരിക്കുന്നത്.