ന്യൂഡല്‍ഹി: തദ്ദേശ കളിപ്പാട്ട വ്യവസായ മേഖലയെ പ്രോത്സാഹിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. കളിപ്പാട്ട വ്യവസായ മേഖലയില്‍ ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ ഒരു ഹബ്ബാകുമെന്നും സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനായി ഒന്നിക്കണമെന്നും പ്രധാന മന്ത്രി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ പറഞ്ഞു.
കളിപ്പാട്ട വ്യവസായ മേഖലയില്‍ ഇന്ത്യ അന്താരാഷ്ട്ര ഹബ്ബാകുമെന്ന് നരേന്ദ്ര മോദി - നരേന്ദ്ര മോദി
മേഖലയുടെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം.
കളിപ്പാട്ട വ്യവസായ മേഖലയില്‍ ഇന്ത്യ അന്താരാഷ്ട്ര ഹബ്ബാകുമെന്ന് നരേന്ദ്ര മോദി
ഈ മേഖലയുടെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കുകയാണ് ലക്ഷ്യം. യുവ സംരംഭകര്‍ പുതിയ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ നിര്‍മിക്കണമെന്നും മോദി ആഹ്വാനം ചെയ്‌തു. ഇത് ഉത്സവകാലം കൂടിയാണ്. കൊവിഡ് പശ്ചാത്തലത്തില്‍ ആളുകള്‍ ആഘോഷങ്ങളില്‍ സംയമനം പാലിച്ചുവെന്നും പ്രധാന മന്ത്രി പറഞ്ഞു. കൊവിഡ് കാലത്തും പ്രതിസന്ധികളെ മറികടന്ന് കൃഷിയില്‍ ഉത്സാഹം കാണിച്ച കര്‍ഷകരെയും മോദി അഭിനന്ദിച്ചു.
Last Updated : Aug 30, 2020, 4:39 PM IST