ന്യൂഡൽഹി: മനാലിയിൽ നിന്ന് ലേയിലേക്ക് പുതിയ റോഡ് നിർമിക്കാനൊരുങ്ങി ഇന്ത്യ. ചൈനയുടെയും പാകിസ്ഥാന്‍റെയും നിരീക്ഷണത്തിന് വിധേയമാകാതെ ലഡാക്കിലേക്ക് സൈന്യത്തെയും ടാങ്കുകളും അയക്കുന്നതിനാണ് റോഡ് നിർമിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ദൗലത് ബേഗ് ഓൾഡിയും മറ്റ് പ്രദേശങ്ങളും ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ഉപമേഖലയ്ക്ക് ബദൽ കണക്റ്റിവിറ്റി നൽകുന്നതിനായി ഇന്ത്യ പ്രവർത്തിക്കുന്നു. ലോകത്തെ ഏറ്റവും ഉയർന്ന മോട്ടോർ റോഡായ ഖാർദുങ് ലാ ചുരത്തിൽ പാത നിർമാണത്തിനായി ഇതിനകം പ്രവർത്തനം ആരംഭിച്ചു.
പുതിയ പാത നിർമിക്കുന്നതിലൂടെ മനാലിയിൽ നിന്ന് ലേയിലേക്കുള്ള യാത്രയിൽ നാല് മണിക്കൂർ സമയം ലാഭിക്കാൻ സാധിക്കും. കൂടാതെ ടാങ്കുകളും പീരങ്കി തോക്കുകളും പോലുള്ള കനത്ത ആയുധങ്ങളുടെ ഗതാഗതം നിരീക്ഷിക്കാൻ പാകിസ്ഥാനികൾക്കോ മറ്റ് എതിരാളികൾക്കോ ഒരു സാധ്യതയും അവശേഷിപ്പിക്കില്ലെന്നതും പ്രത്യേകതയാണ്.