ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമെന്ന് എസ്എസ് ദേശ്‌വാൾ - എസ്എസ് ദേശ്‌വാൾ
രാജ്യ സേവനത്തിനിടെ ജീവൻ നഷ്‌ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെയും അവരുടെ കുടുംബത്തെയും ഓർക്കുകയാണെന്നും പരമാധികാരവും സമ്പൂർണതയും സംരക്ഷിക്കാൻ ശക്തിയുള്ള രാജ്യമാണ് ഇന്ത്യയെന്നും എസ്എസ് ദേശ്‌വാൾ പറഞ്ഞു.
ചണ്ഡിഗഡ്: സുരക്ഷാ സേന ജാഗ്രതയിലാണെന്നും അതിർത്തികളുടെ പൂർണ സംരക്ഷണം ഉറപ്പുനൽകുന്നുവെന്നും അതിർത്തി സുരക്ഷാ സേനയുടെയും ഇന്തോ-ടിബറ്റന്‍ അതിർത്തി പൊലീസിന്‍റെയും മേധാവിയായ എസ്എസ് ദേശ്‌വാൾ പറഞ്ഞു. അമൃത്‌സറിലെ അട്ടാരി-വാഗാ അതിർത്തിയിൽ പതാക ഉയർത്തിയതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാജ്യ സേവനത്തിനിടെ ജീവൻ നഷ്‌ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെയും അവരുടെ കുടുംബത്തെയും ഓർക്കുകയാണ്. പരമാധികാരവും സമ്പൂർണതയും സംരക്ഷിക്കാൻ ശക്തിയുള്ള രാജ്യമാണ് ഇന്ത്യ. കൊവിഡ് പ്രതിരോധത്തിൽ സേവനം നടത്തിയ ഉദ്യോഗസ്ഥരെ പ്രശംസിക്കുന്നു. പാക്കിസ്‌ഥാൻ ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ സൈന്യം സജ്ജരാണെന്നും എസ്എസ് ദേശ്‌വാൾ പറഞ്ഞു.