വാഷിങ്‌ടൺ ഡിസി: യുഎൻ സാമ്പത്തിക സാമൂഹിക സമിതിയുടെ സംഘടനയായ കമ്മിഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വിമനിൽ (സി.എസ്.ഡബ്ല്യൂ) ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചു. 2021 മുതൽ 2025 വരെ നാല് വർഷത്തേക്കാണ് ഇന്ത്യ അഭിമാനകരമായ നേട്ടം സ്വന്തമായത്. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി ട്വിറ്റർ പോസ്റ്റിലൂടെ വിവരം അറിയിച്ചു.
യുഎൻ സാമ്പത്തിക സാമൂഹിക സമിതിയിൽ ഇന്ത്യ; ചൈന പുറത്ത് - സി.എസ്.ഡബ്ല്യൂ അംഗത്വം
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയായ സി.എസ്.ഡബ്ല്യൂവിലാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചത്
"ഞങ്ങളുടെ എല്ലാ പ്രയത്നങ്ങളിലും സ്ത്രീ ശാക്തീകരണവും ലിംഗസമത്വവും ഉറപ്പുവരുത്തുന്നതിന് ലഭിച്ച അംഗീകാരമാണിത്. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി..", ടി.എസ് തിരുമൂർത്തി പറഞ്ഞു.
ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിനുമായി പ്രവർത്തിക്കുന്ന ആഗോള സംഘടനയാണ് സി.എസ്.ഡബ്ല്യൂ. ഇന്ത്യയോടൊപ്പം ചൈന, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ സ്റ്റാറ്റസ് ഓഫ് വിമൻ കമ്മിഷനിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ 54 അംഗ വോട്ടെടുപ്പിൽ ന്യൂഡൽഹിയും കാബൂളും വിജയിച്ചപ്പോൾ ചൈന തെരഞ്ഞെടുക്കപ്പെട്ടില്ല.