ന്യൂഡൽഹി: ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സൗകര്യം സമ്പൂര്‍ണമായും ഡിജിറ്റല്‍വത്ക്കരിച്ച് ഇന്ത്യ. 2020ൽ ഹജ്ജ് ചെയ്യാന്‍ പോകുന്ന രാജ്യത്തെ 2 ലക്ഷം പേര്‍ക്ക് മക്കയിലെയും മദീനയിലെയും ഗതാഗതം, താമസസൗകര്യം എന്നിവ ഇന്ത്യയിൽ നിന്നു തന്നെ അറിയുന്നതിനായി ഒരു ഓൺലൈൻ ആപ്ലിക്കേഷൻ, ഇ-വിസ, ഹജ്ജ് മൊബൈൽ ആപ്ലിക്കേഷൻ, ഇ-മസിഹ ആരോഗ്യ,“ ഇ-ലഗേജ് പ്രീ-ടാഗിങ്” എന്നിവ ലഭ്യമാക്കും. ഹജ്ജ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യമറിയിച്ചത്.
രാജ്യത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ സൗകര്യം - ന്യൂനപക്ഷ വകുപ്പ് മന്ത്രി മുഖ്തർ അബ്ബാസ് നഖ്വി
അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സൗകര്യം സമ്പൂര്‍ണമായും ഡിജിലൈസ് ചെയ്യുകയാണെന്ന് ഹജ്ജ്മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ഹജ്ജ് തീര്‍ഥാടകര്‍ക്ക് സമ്പൂര്‍ണ ഡിജിറ്റല്‍ സൗകര്യമൊരുക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ
ഈ സൗകര്യങ്ങളൊരുക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് ഇന്ത്യയെന്ന് മുഖ്തർ അബ്ബാസ് നഖ്‌വി പറഞ്ഞു. ജിദ്ദയിൽ സൗദി ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് താഹർ ബെന്‍റനുമായി തീർഥാടനത്തിനുള്ള ഉഭയകക്ഷി കരാറിൽ മന്ത്രി ഒപ്പുവച്ചു.
സൗദി അറേബ്യയിലെ വിമാനത്താവളത്തിലെത്തിയ ശേഷം തീർഥാടകർക്ക് പിന്നീടുള്ള ഗതാഗതത്തെക്കുറിച്ചും തീർഥാടകർക്ക് അനുവദിച്ചിരിക്കുന്ന താമസസൗകര്യത്തെ കുറിച്ചും ഇന്ത്യൻ തീർഥാടകർക്ക് ഇന്ത്യയിൽ തന്നെ വിവരങ്ങൾ ലഭിക്കും. ഈ വർഷം മുംബൈയിലെ ഹജ്ജ് ഹൗസിൽ ഇൻഫർമേഷൻ സെന്‍റര്‍ സ്ഥാപിച്ചുവെന്ന് നഖ്‌വി പറഞ്ഞു. ഒരു വശത്ത് രാജ്യത്തെ ഇന്ത്യൻ ഹജ്ജ് തീർഥാടകർക്ക് ആരോഗ്യ കാർഡ് നൽകുമ്പോൾ, മറുവശത്ത്, സമ്പൂർണ ആരോഗ്യം സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഒരു ഓൺലൈൻ സംവിധാനമായ "ഇ-മാസിഹ" (വിദേശത്തുള്ള ഇന്ത്യൻ തീർഥാടകർക്കുള്ള ഇ-മെഡിക്കൽ സഹായ സംവിധാനം) മക്ക-മദീനയിലെ ഏത് അടിയന്തിര സാഹചര്യങ്ങളെയും നേരിടാൻ ഇന്ത്യൻ തീർഥാടകരുടെ ഡാറ്റാബേസും ഡോക്ടർമാരുടെ കുറിപ്പുകളും വൈദ്യചികിത്സയും വൈദ്യശാസ്ത്ര വിതരണവും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. "ഹജ്ജ് ഗ്രൂപ്പ് ഓർഗനൈസർമാരെയും (എച്ച്ജിഒകൾ) 100 ശതമാനം ഡിജിറ്റൽ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. അവരുടെ പ്രവർത്തനത്തിലെ സുതാര്യതയും ഇന്ത്യൻ ഹജ്ജ് തീർഥാടകർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും ഇത് ഉറപ്പാക്കിയിട്ടുണ്ട്.