ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വികസനത്തിന് സഹായകമെന്ന് മോദി - ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി ബന്ധം
ഇന്ത്യാ - ബംഗ്ലാദേശ് പ്രധാനമന്ത്രിമാര്‍ ഇന്ന് ഉദ്ഘാടനം ചെയ്തത് മൂന്ന് പദ്ധതികള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒപ്പിട്ടത് 12 പദ്ധതികള്‍
ന്യൂഡൽഹി:ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയും മൂന്ന് പദ്ധതികൾ കൂടി ഉദ്ഘാടനം ചെയ്തു. ബംഗ്ലാദേശിൽ നിന്ന് എൽപിജി, ധാക്കയിൽ വിവേകാനന്ദ ഭവൻ, ഇന്ത്യ-ബംഗ്ലാദേശ് നൈപുണ്യ വികസന സ്ഥാപനം എന്നിവയാണ് ഇരുവരും ചേർന്ന് ഉദ്ഘാടനം ചെയ്തത്.
ഇത്തരം പദ്ധതികൾ ഇരു രാജ്യത്തെയും ജനങ്ങളുടെ വികസനത്തിന് സഹായകമാണെന്ന് മോദി പറഞ്ഞു.കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരു രാജ്യങ്ങളും 12 പദ്ധതികൾ ഉദ്ഘാടനം ചെയ്തെന്നും ഇതിൽ താൻ സന്തോഷവാനാണെന്നും മോദി കൂട്ടിചേർത്തു.
നാല് ദിവസത്തെ സന്ദർശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന ഇന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായും കൂടിക്കാഴ്ച നടത്തും