കേരളം

kerala

ETV Bharat / bharat

ഇന്ത്യയും അഫ്ഗാനിസ്ഥാൻ 'ഇൻസ്ട്രുമെൻ്റ് ഓഫ് റാറ്റിഫിക്കേഷൻ' കൈമാറി - 'Instrument of ratification'

ഇരു രാജ്യങ്ങളിലെയും കരാറുകൾക്ക് നിയമ പരിരക്ഷ നൽകുന്നതാണ് 'ഇൻസ്ട്രുമെൻ്റ് ഓഫ് റാറ്റിഫിക്കേഷൻ'.

ഇന്ത്യ- അഫ്ഗാനിസ്ഥാൻ 'ഇൻസ്ട്രുമെൻ്റ് ഓഫ് റാറ്റിഫിക്കേഷൻ' കൈമാറി

By

Published : Nov 25, 2019, 12:40 PM IST

ന്യൂഡൽഹി: ഇന്ത്യ- അഫ്ഗാനിസ്ഥാൻ ഉഭയകക്ഷി ഉടമ്പടിയുമായി ബന്ധപ്പെട്ട 'ഇൻസ്ട്രുമെൻ്റ് ഓഫ് റാറ്റിഫിക്കേഷൻ' രേഖകൾ പരസ്പരം കൈമാറി. അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ഇദ്രീസ് സമാനും ഇന്ത്യൻ അംബാസഡർ വിനയ് കുമാറുമാണ് രേഖകൾ പരസ്പരം കൈമാറിയത്. ഈ വർഷം സെപ്റ്റംബറിൽ ന്യൂഡൽഹിയിലാണ് ഇരു രാജ്യങ്ങളുടെയും അംഗീകൃത പ്രതിനിധികൾ കരാറിൽ ഒപ്പുവച്ചത്.

ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാനും റിപ്പബ്ലിക് ഓഫ് ഇന്ത്യയും തമ്മിലുള്ള കൈമാറൽ ഉടമ്പടി അംഗീകരിച്ചെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനയിറക്കി. ഇരു രാജ്യങ്ങളിലെയും കരാറുകൾക്ക് നിയമ പരിരക്ഷ നൽകുന്നതാണ് 'ഇൻസ്ട്രുമെൻ്റ് ഓഫ് റാറ്റിഫിക്കേഷൻ'.

ABOUT THE AUTHOR

...view details