ഇറ്റാനഗർ: അരുണാചലിലെ സിംഗിൾ ഡേ റിക്കവറി പുതിയ കേസുകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ദിവസം 55 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 237 പേർ രോഗമുക്തി നേടി. പുതിയ രോഗികളെല്ലാം തന്നെ ലക്ഷണമില്ലാത്തവരാണെന്നും ഇവരെ കൊവിഡ് കെയർ സെന്‍ററുകളിലേക്ക് മാറ്റിയതായും എസ്എസ്ഒ ഡോ. ലോബ്സാങ് ജമ്പ പറഞ്ഞു. 55 പുതിയ കേസുകളിൽ 25 എണ്ണം ക്യാപിറ്റൽ കോംപ്ലക്സ് മേഖലയിൽ നിന്നും ആറ് എണ്ണം വെസ്റ്റ് സിയാങ്ങിൽ നിന്നും അപ്പർ സിയാങ്ങിൽ നിന്നും മൂന്ന് കേസുകൾ ചാംഗ്ലാങ്ങിൽ നിന്നും റിപ്പോർട്ട് ചെയ്തു.
അരുണാചലിലെ കൊവിഡ് മുക്ത നിരക്കിൽ വർധന - covid recovery case
55 പുതിയ കേസുകളിൽ 25 എണ്ണം ക്യാപിറ്റൽ കോംപ്ലക്സ് മേഖലയിൽ നിന്നും ആറ് എണ്ണം വെസ്റ്റ് സിയാങ്ങിൽ നിന്നും അപ്പർ സിയാങ്ങിൽ നിന്നും മൂന്ന് കേസുകൾ ചാംഗ്ലാങ്ങിൽ നിന്നും റിപ്പോർട്ട് ചെയ്തു.
കൊവിഡ്
ലോവർ ദിബാങ് വാലി, വെസ്റ്റ് കാമെങ്, തിറാപ്, തവാങ് എന്നിവിടങ്ങളിൽ രണ്ട് കേസുകൾ വീതവും ഷി-യോമി, നാംസായ്, ലോഹിത്, ലോംഗ്ഡിങ്, ഈസ്റ്റ് കാമെങ്, സിയാങ്, ഈസ്റ്റ് സിയാങ് എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകളും രേഖപ്പെടുത്തി.