കേരളം

kerala

ETV Bharat / bharat

കരാര്‍ ലംഘനം പതിവാക്കിയ പാകിസ്ഥാനും അതിര്‍ത്തിയിലെ സമാധാന ശ്രമവും - ഇന്ത്യ പാകിസ്ഥാൻ അതിർത്തി പ്രശ്നങ്ങൾ

അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പാകിസ്ഥാന്‍ കരാര്‍ പാലിക്കാന്‍ തയ്യാറാവുക എന്നത് തന്നെയാണ്. 2016ലെ സർജിക്കൽ സ്ട്രൈക്കിന് നേതൃത്വം നൽകിയ ലഫ്റ്റനന്‍റ് ജനറൽ ഡി എസ് ഹൂഡ എഴുതുന്നു

ഇന്ത്യാ പാക് അതിർത്തി പ്രശ്നങ്ങൾ

By

Published : Oct 23, 2019, 1:28 PM IST

ഇന്ത്യാ പാക് അതിർത്തി ഏറെ നാളായി അശാന്തമാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 20 മറ്റൊരു രക്ത രൂക്ഷിത ദിനമായിരുന്നു. നുഴഞ്ഞ് കയറ്റശ്രമം തടയാൻ നടത്തിയ ആക്രമണത്തിൽ ഒൻപതോളം പാക് സൈനികരും തീവ്രവാദികളും കൊല്ലപ്പെട്ടെതായി കരസേനാ മേധാവി ബിപിൻ റാവത്ത് അറിയിച്ചു. ഈ വാദം തള്ളി പാകിസ്ഥാൻ രംഗത്തെത്തി.

2003ൽ അടൽബിഹാരി വാജ്പേയ് പ്രധാനമന്ത്രിയായിരിക്കെയാണ് നിയന്ത്രണ രേഖയിൽ വെടിനിർത്തൽ കരാർ ഒപ്പിട്ടത്. അശാന്തമായ കാർഗിൽ ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇത്തരെമൊരു നീക്കം. അതിർത്തിയിലെ കനത്ത ഒച്ചകൾ താഴ്വരയിലെ ശാന്തതയായി മാറിയ പത്ത് വർഷങ്ങൾ. പാകിസ്ഥാന്‍റെ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഒഴിച്ചാൽ പൊതുവിൽ സമാധാനപരമായ കാലങ്ങൾ. സാധാരണക്കാർ പേടിയില്ലാതെ ഉറങ്ങാൻ തുടങ്ങി.

എന്നാൽ വീണ്ടും സംഘർഷഭരിതമാകുന്നത് 2013ഓടെയാണ്. ഇന്ത്യയോട് മൃദു സമീപനം പുലർത്തുന്ന നവാസ് ഷെരീഫ് അധികാരത്തിലേക്ക്. ഇത് പാക് പട്ടാളത്തെ അസ്വസ്ഥമാക്കി. ഒപ്പം എം‌എ 3 ബ്രാഡ്‌ലി കാവൽറി ഫൈറ്റിംഗ് വെഹിക്കിൾ (സി‌എഫ്‌വി) പോലുള്ള മികച്ച പ്രതിരോധ സംവിധാനങ്ങൾ അക്കാലത്ത് ഇന്ത്യക്ക് സ്വന്തമായി. 2014ൽ പാക് സൈന്യത്തോട് വിട്ടുവീഴ്ചകൾക്ക് തയ്യാറാകാത്ത ഒരു സർക്കാർ അധികാരത്തിലെത്തുക കൂടെ ചെയ്തതോടെ അതിർത്തിയിൽ സമ്മർദം ശക്തമായി. വെടിനിർത്തൽ കരാർ ലംഘനം 2012ൽ 100 ആയിരുന്നെങ്കിൽ 2018 ആയപ്പോഴേക്കും അത് 2000മായി ഉയർന്നു

തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ സമയത്താണ് പാകിസ്ഥാൻ അതിർത്തിയിൽ വെടിവയ്പ് നടത്തുന്നത്. അങ്ങനെയെങ്കിൽ വെടിനിർത്തൽ കരാർ ലംഘനങ്ങളുടെ എണ്ണത്തിനൊപ്പം നുഴഞ്ഞു കയറ്റ ശ്രമങ്ങളും വർധിച്ചെന്ന് മനസിലാക്കണം. 2014നും 2018നും ഇടയിൽ 1461 തീവ്രവാദികൾ കശ്മീരിലേക്ക് നുഴഞ്ഞു കയറിയതായാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. എന്നാൽ നുഴഞ്ഞു കയറ്റം മാത്രമല്ല അതിർത്തിയിൽ പ്രശ്നങ്ങൾക്ക് കാരണം. നിയന്ത്രണ രേഖക്ക് എപ്പോഴും അക്രമ സ്വഭാവമുണ്ട്. നമ്മുടെ നയതന്ത്രങ്ങൾ സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ പലപ്പോഴും നമ്മുടെ തന്നെ സൈനികരെ നഷ്ടപ്പെടുന്നു. ഇതിന് ശിക്ഷ നൽകാതെ പോവുക സാധ്യമല്ല. അത് തന്നെയാണ് ഒക്ടോബർ 20 ഓർമിപ്പിക്കുന്നത്. ഇത് പ്രകോപന മനോഭാവമല്ല മറിച്ച് പ്രതിരോധമാണ്.

അതിർത്തിയെന്ന സാങ്കല്പിക പ്രശ്നംമൂലമുള്ള ഈ പ്രശ്നം പരിഹരിക്കാൻ എന്താണ് വഴി. സൈദ്ധാന്തികമായി ഉത്തരം എളുപ്പമാണ്. എന്നാൽ നടപ്പാക്കുക പ്രയാസവും. ഇക്കാര്യത്തിൽ പാകിസ്ഥാന് തീരുമാനമെടുക്കാനുള്ള സാധ്യത കൂടുതലാണ്. അവർ നുഴഞ്ഞ് കയറ്റം അവസാനിപ്പിക്കാൻ തയ്യാറായാൽ സ്വാഭാവികമായി ആക്രമണങ്ങളും പ്രത്യാക്രമണവും കുറയും. എന്നാൽ ഇത് പാകിസ്ഥാന്‍റെ പരിഗണനയിൽ പോലുമില്ലെന്നതാണ് സത്യം. ഏതായാലും സമീപകാലത്ത് ഇതിൽ അയവുവരാൻ സാധ്യതയില്ല. തോക്കുകൾ സമാധാന ചർച്ചയാകുന്ന വൈരുദ്ധ്യങ്ങൾ തുടരുക തന്നെ ചെയ്യും.

ABOUT THE AUTHOR

...view details