ന്യൂഡൽഹി:ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച 43 പാലങ്ങളുടെ ഉദ്ഘാടനം മാറ്റിവെച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് പാലങ്ങൾ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കേണ്ടിയിരുന്നത്. റെയിൽവേ സഹമന്ത്രി സുരേഷ് അങ്കദി മരിച്ച സാഹചര്യത്തിൽ ദുഃഖ സൂചകമായാണ് പാലങ്ങളുടെ ഉദ്ഘാടനം മാറ്റിവെച്ചത്.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍റെ പാലങ്ങളുടെ ഉദ്ഘാടനം മാറ്റിവെച്ചു
റെയിൽവേ സഹമന്ത്രി സുരേഷ് അങ്കദി മരിച്ച സാഹചര്യത്തിൽ ദുഃഖ സൂചകമായാണ് പാലങ്ങളുടെ ഉദ്ഘാടനം മാറ്റിവെച്ചത്.
ബോര്‍ഡര്‍ റോഡ് ഓര്‍ഗ്ഗനൈസേഷന്‍റെ പാലങ്ങളുടെ ഉദ്ഘാടനം മാറ്റിവെച്ചു
ഏഴു സംസ്ഥാനങ്ങളേയും ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളും ബന്ധിപ്പിക്കുന്ന പാലങ്ങളാണ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. അരുണാചൽ പ്രദേശ്, ലഡാക്ക്, സിക്കിം, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങിലാണ് പാലങ്ങൾ നിർമ്മിച്ചത്.
അന്തരിച്ച റെയിൽവേ സഹമന്ത്രി സുരേഷ് അങ്കദി കൊവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. സെപ്റ്റംബർ 11നാണ് അങ്കിതിന് കൊവിഡ് സ്ഥിരീകരിച്ചത്