വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴി പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി പീഡിപ്പിച്ച സംഘത്തിൽ പതിനഞ്ച് പേര്‍ ഉള്ളതായി പൊലീസ് കണ്ടെത്തൽ. സംഘത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെ പിടികൂടാനായി സിബിസിഐഡി സ്ക്വാഡ് ബംഗ്ലൂരുവിലേക്ക് തിരിച്ചു. അമ്പതിലധികം പെൺകുട്ടികളെയാണ് സംഘം പീഡിപ്പിച്ചത്.
പൊള്ളാച്ചി പീഡനം: 'നിർഭയ' കേസിന് തുല്യമെന്ന് മദ്രാസ് ഹൈക്കോടതി - pollachi case
പെൺകുട്ടികളെ പ്രണയം നടിച്ചു വഞ്ചിച്ച് അശ്ലീല വീഡിയോ ചിത്രീകരിച്ചെന്നാണു കേസ്. പൊള്ളാച്ചിയിലെ പെണ്‍കുട്ടിയല്ലാതെ പ്രതികളുടെ ഫോണില്‍ നിന്നും കിട്ടിയ വീഡിയോകളില്‍ നിന്നും മനസിലായ ഇരകളില്‍ ആരും തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല.
കേസിൽ എട്ടംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ഫോണിൽ നിന്നും അമ്പതിലധികം സ്ത്രീകളുടെ ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്. ശാസ്ത്രീയ പരിശോധനയ്ക്കായി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ലൈംഗിക അതിക്രമം, മോഷണം, സൈബര്‍ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ ഗുണ്ടാആക്ടും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
പീഡന പരമ്പര പുറത്തറിഞ്ഞതോടെ ചെന്നൈയിൽ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. ഡൽഹിയിൽ നടന്ന നിർഭയ സംഭവത്തോളം ഗൗരവമേറിയതാണ് ഈ കേസെന്ന് മദ്രാസ് ഹൈക്കോടതി പരാമർശിച്ചു.