ന്യൂയോർക്ക്: യുഎൻ പൊതുസഭയില്‍ നടന്ന പ്രസംഗത്തില്‍ നാക്ക് പിഴച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. നരേന്ദ്രമോദിയെ രാഷ്ട്രപതിയെന്നാണ് ഇമ്രാൻ ഖാൻ പ്രസംഗത്തില്‍ അഭിസംബോധന ചെയ്തത്. യുഎൻജിഎയുടെ 74-ാമത് സെഷനിൽ നടത്തിയ മാരത്തൺ പ്രസംഗത്തിനിടെ വീണ്ടും സംസാരിക്കുന്നതിനിടെയാണ് ഖാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപതി എന്ന് വിളിച്ചത്.
നാക്ക് പിഴച്ച് ഇമ്രാൻ ഖാൻ; മോദിയെ രാഷ്ട്രപതിയാക്കി - in-slip-of-tongue-khan-calls-modi-indian-president-in-unga-speech
യുഎൻജിയുടെ 74ാമത് സെഷനില്‍ നടത്തിയ പ്രസംഗത്തിലാണ് ഇമ്രാൻ ഖാന് നാക്ക് പിഴച്ചത്.

നാക്ക് പിഴച്ച് ഇമ്രാൻ ഖാൻ; മോദിയെ രാഷ്ട്രപതിയാക്കി
നാക്ക് പിഴച്ച് ഇമ്രാൻ ഖാൻ; മോദിയെ രാഷ്ട്രപതിയാക്കി
ഏപ്രിലില്‍ ഇറാനിയൻ പ്രസിഡന്‍റ് ഹസൻ റുഹാനിയുമായി ടെഹ്റാനില്‍ നടന്ന സംയുക്ത വാർത്താ സമ്മേളനത്തില്‍ ജർമനിയും ജപ്പാനും അതിർത്തി പങ്കിടുന്നുവെന്ന ഇമ്രാന്‍റെ പ്രസ്താവനയും ട്രോളൻമാർ ആഘോഷമാക്കിയിരുന്നു. ജർമനിയും ഫ്രാൻസും അതിർത്തി പങ്കിട്ടുവെന്നാണ് ഇമ്രാൻ പറയാൻ ഉദ്ദേശിച്ചത്.1992ലെ ലോകകപ്പ് ചാമ്പ്യൻമാരായിരുന്ന പാക് ടീമിന്‍റെ ക്യാപ്റ്റൻനാിരുന്നു ഖാൻ.