കേരളം

kerala

ETV Bharat / bharat

മസൂദ് അസർ കരിമ്പട്ടികയിൽ: ഇന്ത്യയുടെ വിജയമെന്ന് നരേന്ദ്ര മോദി - narendra modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മിന്നലാക്രമണമെന്ന് ബിജെപി.

മസൂദ് അസറിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത് ഇന്ത്യയുടെ വിജയമെന്ന് നരേന്ദ്ര മോദി

By

Published : May 1, 2019, 9:31 PM IST

ന്യൂഡൽഹി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ വലിയ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളഭീകരനായി യുഎന്‍ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മിന്നലാക്രമണമെന്ന് ബിജെപി.

മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ നാലുതവണ എതിര്‍ത്ത ചൈന ഇത്തവണ അനുകൂലിക്കുകയായിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ ചൈന മാത്രമാണ് ഇതുവരെ എതിര്‍ത്തിരുന്നത്. ലോക രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇന്ത്യയുടെ യുഎന്‍ അംബാസിഡര്‍ സയ്യിദ് അക്ബറുദ്ദീന്‍. ആഗോള ഭീകരനായി പ്രഖ്യാപിച്ചതിലൂടെ പാകിസ്ഥാനിലുള്ള മസൂദ് അസറിന് രാജ്യാന്തരതലത്തില്‍ യാത്രാവിലക്ക് അടക്കം നേരിടേണ്ടി വരും. അസറിനെതിരെ നിയമനടപടിയെടുക്കാന്‍ പാകിസ്ഥാനും നിര്‍ബന്ധിതരാകും. മുംബൈ ഭീകരാക്രമണത്തിന്‍റെ അടക്കം സൂത്രധാരനാണ് അസര്‍. കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതിന്‍റെ ഉത്തരവാദിത്തം ജെയ്ഷ് ഇ മുഹമ്മദ് ഏറ്റെടുത്തതിന് പിന്നാലെ അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.

ABOUT THE AUTHOR

...view details