മുംബൈ: മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,498 ആയി ഉയർന്നു. 583 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 27 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 459 ആയി.
കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു; ആശങ്കയില്‍ മഹാരാഷ്‌ട്ര - മഹാരാഷ്‌ട്ര കൊവിഡ്
മഹാരാഷ്‌ട്രയിൽ 583 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 459.
മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു
മുംബൈയിൽ നിന്നും 417 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗികളുടെ എണ്ണം 6,061 ആയി. 290 പേരാണ് മുംബൈയിൽ മരിച്ചത്. മഹാരാഷ്‌ട്രയിൽ 1,773 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. 1,45,798 പേരെ പരിശോധനക്ക് വിധേയമാക്കി.