കൊറോണ വൈറസ്; ചൈനയെ സഹായിക്കാൻ തയ്യാറെന്ന് ഇന്ത്യ
ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങിന് കത്തയച്ചാണ് പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തത്
ന്യൂഡൽഹി: കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ചൈനയെ സഹായിക്കാൻ തയ്യാറെന്ന് ഇന്ത്യ. സഹായം വാഗ്ദാനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ്ങിന് കത്തയച്ചു. രാജ്യത്ത് വൈറസ് പടർന്നുപിടിക്കുന്ന വേളയിൽ പ്രസിഡന്‍റിനും ചൈനയിലെ ജനങ്ങൾക്കും പ്രധാനമന്ത്രി ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് ബാധ മൂലം ചൈനയിൽ ഇതുവരെ 811 പേരാണ് മരിച്ചത്. ഹുബെ പ്രവിശ്യയിൽ നിന്ന് 650ഓളം പേരെ മാറ്റിപാർപ്പിച്ചതിൽ പ്രസിഡന്‍റിന് അഭിനന്ദനവും അറിയിച്ചിട്ടുണ്ട്.