കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊവിഡ് കേസുകളുടെ യഥാര്‍ഥ കണക്കുകള്‍ വെളിപ്പെടുത്തുന്നില്ലെന്ന ആരോപണവുമായി ബിജെപി. മെഡിക്കല്‍ ബുള്ളറ്റിനിലെ കൊവിഡ് കണക്കുകളില്‍ പൊരുത്തകേടുകളുണ്ടെന്ന് കാണിച്ച് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ മുഖ്യമന്ത്രി മമതാ ബാനർജിക്ക് കത്തയച്ചു. വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ സര്‍ക്കാര്‍ യഥാര്‍ഥ ചിത്രം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് ആരോപിച്ചു.
പശ്ചിമ ബംഗാളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണനിരക്ക് ഉള്ളതെന്ന ഐഎംസിടിയുടെ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയ്‌ക്ക് സമര്‍പ്പിച്ചതിനു പിന്നാലെയാണ് ബിജെപി നേതാവിന്‍റെ ആരോപണം. ഉയര്‍ന്ന മരണനിരക്ക് താരതമ്യേന കുറഞ്ഞ പരിശോധനകളുടെയും ജാഗ്രതകുറവിന്‍റെയും സൂചനയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.